Read Time:1 Minute, 20 Second
ഹൈദരാബാദ്:
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ട് പോയത് മണ്ണുമാന്തി യന്ത്രത്തില്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പാലാസ പട്ടണത്തിലാണ് സംഭവം. മുന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ 72 കാരന്‍ കൊറോണ ബാധിച്ച് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് മണ്ണുമാന്തി യന്ത്രത്തില്‍ സ്മശാനത്തിലേക്ക് കൊണ്ടുപോയത്.
വീഡിയോകളും മറ്റും പ്രചരിച്ചതോടെ ലോക്കല്‍ സാനിറ്ററി ഇന്‍സ്പെക്ടര്‍ എന്‍ രാജീവ്, മുനിസിപ്പാലിറ്റി കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രോട്ടോകോളുകള്‍ ഇതിനകം വ്യക്കമാക്കിയിട്ടുണ്ടെന്നും ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചു.