ദുബായ് :
വൃക്ക രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്ക് പ്രത്യേക താത്പര്യപ്രകാരം സഹായ ഹസ്തം നീട്ടിയത്. പൃഥ്വിക്കിന് ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായമാണ് ഷെയ്ഖ് മുഹമ്മദ് വാഗ്ദാനം ചെയ്തത്.
മേയ് 31ന് പൃഥ്വികിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ രോഗം മൂർഛിച്ചിരുന്നു. മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്കർ സിൻഹ തന്റെ വൃക്ക നൽകാൻ തയാറായിരുന്നു. എന്നാൽ, യുഎഇക്ക് പുറത്തായിരുന്ന അദ്ദേഹത്തിന് കോവിഡ് 19 നിയന്ത്രണം കാരണം തിരിച്ചുവരാനായില്ല. കോവിഡ് കാരണം കുടുംബത്തിന്റെ വരുമാനം നിലയ്ക്കുകയും ചെയ്തിരുന്നു. എണ്ണ–ഗ്യാസ് ബിസിനസ് രംഗത്തായിരുന്നു ഭാസ്കർ പ്രവർത്തിച്ചിരുന്നത്. മകന്റെ ദുരവസ്ഥയിൽ അവന് പിന്തുണ നൽകാനായി ജോലി ഉപേക്ഷിച്ചു. മാതാവ് ഇന്ദിരാ ദർചൗധരിയുട മീഡിയാ കൺസൾടൻസി സ്ഥാപനവും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഇതേ തുടർന്ന് ഇവരുടെ സുഹൃത്തുക്കളായ ലില്ലി, സാം ബര്‍ണറ്റ്, ഇസബൽ പിന്റാഡോ, മൈക്കിൾ ലംബർട് എന്നിവർ അൽ ജലീലാ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. ഇതുപ്രകാരം വിവരമറിഞ്ഞ ഷെയ്ഖ് മുഹമ്മദ് പൃഥ്വികിന് കത്തും പൂക്കളും െഎപാഡും സമ്മാനമായി കൊടുത്തയച്ചു.
www.haqnews.in