കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം. പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നഗരത്തിലെ ചന്തകളിൽ ആളുകൾ കൂടുതൽ എത്തുന്നതിനാൽ പകുതി കടകൾ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവർത്തിക്കാൻ അനുമതി
ചാലയും പാളയും ഉൾപ്പെടെയുള്ള ചന്തകളിൽ നിയന്ത്രണമേർപ്പെടുത്തും. പഴം, പച്ചക്കറി കടകൾ ആഴ്ചയിൽ നാല് ദിവസങ്ങളിൽ തുറക്കാം. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകൾക്ക് തുറക്കാൻ അനുമതിയുള്ളത്. മത്സ്യവിൽപ്പനക്കാർ അമ്പത് ശതമാനം മാത്രമേ പാടുള്ളുവെന്നും മേയർ അറിയിച്ചു
നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. രോഗവ്യാപനം ശക്തമായതോടെ പൊതുവെ നിരത്തുകളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള ഗതാഗത നിയന്ത്രണവും തുടരുകയാണ്. പോലീസ് പരിശോധനകൾ ശക്തമാണ്.