Read Time:1 Minute, 8 Second
ഉപ്പള:
അമിത വൈദ്യുതി ബില്ലിനെതിരെ വ്യാപാരികൾ ഉപ്പളയിലെ
കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.കോവിഡ് കാലത്ത് അടച്ചിട്ട മാസങ്ങളിലെ ഫിക്സഡ് ചാർജ് ഒഴിവാക്കുക,അരിയേഴ്സ് എന്ന പകൽകൊള്ള അവസാനിപ്പിക്കുക,ഉപയോഗിച്ച വൈദൃുതിയുടെ എനർജിചാർജ് മാത്രം ഈടാക്കുക എന്നീ ആവശൃങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ.
കോവിഡ് നിയമങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരുന്നു ധർണ.
പരിപാടിയിൽ യു.എം.ഭാസ്കര അദ്ധ്യക്ഷത വഹിച്ചു.ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.കമലാക്ഷ പഞ്ച,അബ്ദുൽ ജബ്ബാർ, റൈഷാദ് ഉപ്പള,യു.കെ.അബ്ദുൽ റഹിമാൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഹനീഫ് റൈൻബോ സ്വാഗതവും,സുകുമാര നന്ദിയും പറഞ്ഞു.