തിരുവനന്തപുരം:
അസമില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന ടിങ്കുവിന് കാരുണ്യ ലോട്ടറിയുടെ ഭാഗ്യകടാക്ഷം. കൊവിഡ് കാലത്ത് കൂട്ടുകാരെല്ലാം നാട്ടിലേക്ക് പോയെങ്കിലും വീട് തകര്‍ന്നതിന്റെ വിഷമത്തില്‍ കേരളത്തില്‍ കഴിഞ്ഞ ടിങ്കുദാസിനാണ് കാരുണ്യയുടെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും ആശ്വാസമായത്. ജൂണ്‍ 13 ന് നേരമ്ബോക്കിനാണ് ടിങ്കുദാസ് അഞ്ച് ലോട്ടറി ടിക്കറ്റെടുത്തത്. ലോക്ക്ഡൗണ്‍ കാരണം നറുക്കെടുപ്പ് നീട്ടിയെങ്കിലും ഫലംവന്നപ്പോള്‍ ടിങ്കു ഞെട്ടി. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമേ മറ്ര് നാലുടിക്കറ്റുകള്‍ക്കുമായി എണ്ണായിരം രൂപ വീതവും. ടിങ്കുവിന് ഒന്നാം സമ്മാനം അടിച്ച വാര്‍ത്ത പരന്നതോടെ ടിക്കറ്റ് കൈക്കലാക്കാനായി ചില സാമൂഹ്യവിരുദ്ധര്‍ രംഗത്തെത്തി.
പാറോട്ടുകോണത്തുള്ള ആര്‍ രതീഷ് എന്ന കോണ്‍ട്രാക്ടറുടെ സഹായത്തോടെ ടിക്കറ്റുകള്‍ നാലാഞ്ചിറയിലെ ഇന്ത്യന്‍ ബാങ്ക് ലോക്കറില്‍ വച്ചതോടെയാണ് ആശ്വാസമായത്. ആസമിലെ ഹോജായി ജില്ലയിലെ റാണി പുഖൂരി സ്വദേശിയായ ടിങ്കു 15 വര്‍ഷം മുമ്ബാണ് കേരളത്തിലെത്തിയത്. അക്കാലത്ത് ജോലി നല്‍കിയ കോണ്‍ട്രാക്ടറുടെ മകനാണ് രതീഷ്. പുലയനാര്‍കോട്ട ക്യാമ്ബില്‍ താമസിക്കുന്ന ടിങ്കുദാസ് തട്ട് നിര്‍മാണ ജോലികള്‍ കോണ്‍ട്രാക്‌ട് എടുത്ത് ചെയ്യാറുണ്ട്. ഉള്ളൂരിലെ മഹാദേവ ഏജന്‍സിയുടെ പുലയനാര്‍കോട്ട സെന്ററില്‍നിന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഉപയോഗിച്ച് പുതിയ വീട് നിര്‍മിക്കണമെന്നും നാട്ടില്‍ കച്ചവടം നടത്തി ജീവിക്കണമെന്നുമാണ് ടിങ്കുവിന്റെ ആഗ്രഹം.
അസമില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന ടിങ്കുവിന് കാരുണ്യ ലോട്ടറിയുടെ ഭാഗ്യകടാക്ഷം
Read Time:2 Minute, 24 Second