കാണാതായ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു

0 0
Read Time:2 Minute, 13 Second

ന്യൂഡല്‍ഹി:
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്​. മൂന്നുദിവസത്തിന്​ ശേഷമാണ്​ ഇവരെ വിട്ടയച്ചത്​. രണ്ട്​ സൈനിക ഓഫിസര്‍മാരെ ഉള്‍പ്പെടെയാണ്​ വിട്ടയച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു​.

ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു സൈന്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്. ജയശങ്കറും ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയുടെ 10 സൈനികര്‍ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളിയിരുന്നു. ആരെയും കാണാതായിട്ടില്ലെന്നാണു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും അറിയിച്ചിരുന്നു.

അതേസമയം, ചൈനീസ്​ ആക്രമണത്തില്‍ 76 സൈനികര്‍ക്ക്​ പരിക്കേറ്റതായി സൈനിക ഉദ്യോഗസ്​ഥര്‍ അറിയിച്ചു.

ആരുടെയും നില ഗുരുതരമല്ല. എല്ലാവരും ഡ്യൂട്ടിയില്‍ തിരിച്ചെത്താന്‍ പ്രാപ്​തമാണെന്നും എന്‍.ഡി.ടി.വിക്ക്​ നല്‍കിയ അഭിമ​ുഖത്തില്‍ സൈനിക ഉദ്യോഗസ്​ഥര്‍ പറഞ്ഞു.

ലേയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള 18 ​സൈനികര്‍ 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 56 പേര്‍ ഈ ആഴ്​ച തന്നെ ജോലിയില്‍ തി​രികെയെത്തുമെന്നും ഉദ്യോഗസ്​ഥര്‍ അറിയിച്ചു.

തിങ്കളാഴ്​ചയുണ്ടായ ചൈനീസ്​ ആക്രമണത്തില്‍ കേണല്‍ സന്തോഷ്​ ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ്​ വീരമൃത്യു വരിച്ചത്​. കല്ലും ആണിതറച്ച വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!