ഉപ്പള:
കോവിഡ് ദുരിതത്തിനിടയിൽ പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് അപലപനീയമാണെന്നും കേരളത്തിൻറെ സമ്പദ്ഘടനയെ പരിപോഷിപ്പിച്ച പ്രവാസികളെ കൊറൻറിന് ചെയ്യുന്ന വിഷയത്തിലും, നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യത്തിലും ഉള്ളവനും ഇല്ലാത്തവനും തമ്മിൽ തരംതിരിക്കുന്ന സർക്കാർ നടപടി കാടത്തം ആണെന്നും, പ്രവാസികളുടെ കീശ നോക്കി സർക്കാർ തീരുമാനം എടുക്കുന്നത് അവരുടെ മാനത്തിന് വിലപറയുന്നതിന് തുല്യമാണെന്നും അപമാനിക്കുന്നതായി പോയെന്നും മുസ്ലിംലീഗ് നിയോജക മണ്ഡലം ട്രഷറർ അഷ്റഫ് കാർല അഭിപ്രായപ്പെട്ടു , സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനപ്രകാരം പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടത്തിവരുന്ന പ്രവാസികളോടുള്ള ജനദ്രോഹ നടപടിക്കെതിരെ യുള്ള ധർണ്ണ പൈവളികെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് അന്തുഞ്ഞി ഹാജി അധ്യക്ഷതവഹിച്ചു, പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി ഹാജി പൈവളിഗെ, മൊയ്തു ഹാജി, മുഹമ്മദ് കെ പി, സാക്കിർ ബായാർ, റസാഖ് ആചിക്കര, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമത്ത് സുഹ്റ, റാബിയ ടീച്ചർ എന്നിവർ പ്രസംഗിച്ചു, അസീസ് കളായി നന്ദി പറഞ്ഞു
പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിശേധ സംഗമം നടത്തി
Read Time:1 Minute, 56 Second