കാസറഗോഡ്: പ്രവാസികൾക്ക് നാടണയാൻ സൗകര്യമേര്‍പ്പെടുത്തുക വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുക
പ്രവാസികളുടെ മടങ്ങിവരവിന് കേന്ദ്ര സര്‍ക്കാര്‍ സൗജന്യടിക്കറ്റ് അനുവദിക്കുക
ഐ സി ഡബ്ള്യു എഫ് പ്രവാസികള്‍ക്ക് ജീവനോടെ മടങ്ങിവരാന്‍ ഉപയോഗപ്പെടുത്തുക
വിസകാലാവധി പുതുക്കിയ പ്രവാസിദ്രോഹ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി സംസ്ഥാന കമ്മിറ്റി ഇന്ന് ജൂൺ 9ന് ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ കമ്മിറ്റി കാസറഗോഡ് കേന്ദ്ര ഗവർമെന്റ് സ്ഥാപനമായ പോസ്റ്റ് ഓഫീസിന്ന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘഡിപിച്ചു
സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പിഡിപി പരിപാടി സംഘടിപിക്കുകയും പ്രവാസികൾക് വേണ്ടി തെരുവുകളിൽ പ്രതിഷേധം തീർക്കുകയുമായിരുന്നു
കാസറഗോഡ് പോസ്റ്റ് ഓഫീസിന്ന് മുന്നിൽ നടന്ന മാർച്ച് പിഡിപി സംസ്ഥാന കൗൺസിൽ അംഗം അബ്ദുള്ള കുഞ്ഞി ബദിയടുക്ക ഉദ്ഘാടനം ചെയ്തു
പിഡിപി കാസറഗോഡ് ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല മുഖ്യ പ്രഭാഷണം നടത്തി
പിഡിപി ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം കോളിയടുക്കം സംസ്ഥാന കൗൺസിലർ ഹസൈനാർ ബെണ്ടിച്ചാൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് കാസറഗോഡ് മണ്ഡലം പ്രസിഡന്റ് യൂനുസ് തളങ്കര പി ടി യൂ സി ജില്ലാ ട്രഷറർ സിദ്ദീഖ് ബത്തൂൽ പിഡിപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മൂസ അടുക്കം പിസിഎഫ് പ്രതിനിധി എസ് അബ്ദുള്ള ചട്ടഞ്ചാൽ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.