ആരോഗ്യസ്ഥിതി അതീവ ഗുരുതരം;അബ്ദുന്നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രക്തസമ്മർദ്ദം:മഅദ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളൂരു: യാത്രവിലക്കുകളോടെ ബെംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഇന്ന് മഗ്രിബിനോട് അനുബന്ധിച്ച് മഅ്ദനി ഉസ്താദിന് ബി.പി ക്രമാതീതമായി ഉയരുകയും ആരോഗ്യനില ആശങ്കാജനകമാകുകയും ചെയ്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ കേറിന് വേണ്ടി ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു കുറിപ്പ്.
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകളോടെ ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അദ്‌നി. 2014ല്‍ മഅദ്‌നിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല.”