ആഘോഷങ്ങളുടെ ആരവമില്ല , യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ കലവറയായി ദുബായ് എക്സ്പോ2020 യുക്രെയ്ൻ പവിലിയൻ

0 0
Read Time:3 Minute, 48 Second

ആഘോഷങ്ങളുടെ ആരവമില്ല , യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ കലവറയായി ദുബായ് എക്സ്പോ2020 യുക്രെയ്ൻ പവിലിയൻ

ദുബായ് : ആഘോഷങ്ങളുടെ ആരവമില്ലാതെ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ കലവറയായി എക്സ്പോയിലെ യുക്രെയ്ൻ പവിലിയൻ . സന്ദർശിക്കുന്നവരെല്ലാം റഷ്യ – യുക്രെയിൻ യുദ്ധത്തിനെതിരെ സന്ദേശങ്ങൾ പതിച്ച ശേഷമാണ് പവിലിയനിൽ നിന്നു പുറത്തു കടക്കുന്നത് . യുക്രെയിൻ പവിലിയനിൽ ഇപ്പോൾ ജനങ്ങൾ പ്രവേശിക്കുന്നത് യുദ്ധവിരുദ്ധതയുടെ ഭാഗമാവാൻ വേണ്ടിയാണ് . ഇതിനായി എത്ര സമയവും അവർ ക്ഷമയോടെ വരിയിൽ കാത്തു നിൽക്കും . ഓപർച്യൂണിറ്റി മേഖലയിലുള്ള യുക്രെയിന്റെ ഇരുനില പവിലിയനിൽ അതു കൊണ്ടു തന്നെ പതിവിൽ കവിഞ്ഞ ആൾത്തിരക്കുണ്ട് . വിവിധ രാജ്യക്കാരയ കുട്ടികളും കുടുംബങ്ങളുമെല്ലാം പവിലിയനിലെത്തി കൊച്ചു കടലാസുകളിൽ അവരുടെ ഭാഷയിൽ യുദ്ധത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയാണ് . ശക്തരായി നിലയുറക്കുക ‘ , ‘ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് ‘ , ‘ യുദ്ധം ഒന്നിനും പരിഹാരമല്ല ‘ , ‘ സമാധാന വാഹകരാവുക ‘ , തുടങ്ങിയ സന്ദേശങ്ങൾ പവിലിയൻ ഭിത്തികളെ വർണാഭമാക്കിയിരിക്കുന്നു . ചിലർ മലയാളത്തിലും സന്ദേശമെഴുതി യുദ്ധവിരുദ്ധത പ്രകടിപ്പിച്ചു . പ്രവേശന കവാടം മുതൽ പവിലിയന്റെ ഓരോ അടരുകളിലും യുദ്ധവിരുദ്ധ കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു . കാറ്റാടി യന്ത്രങ്ങൾക്കു നടുവിലുള്ളഗോതമ്പു പാടങ്ങൾ കടന്നാണു മുകളിലെ നിലയിലേക്ക് സന്ദർശകർ കടക്കുക . അവിടെ വൊളണ്ടിയർമാർ സന്ദേശങ്ങൾ എഴുതാനുള്ള കടലാസ് കഷണങ്ങൾ നൽകുന്ന തിരക്കിലാണ് . കലാപരിപാടികൾക്കു വേണ്ടിയുള്ള വേദി നിശ്ചലമായിരിക്കുന്നു . യുക്രെയിന്റെ സാങ്കേതിക രംഗത്തുള്ള കുതിപ്പ് പ്രതിഫലിപ്പിക്കുന്ന ഹാളിൽ സന്ദർശകർ മാത്രമാണുള്ളത് . സ്ക്രീനുകളിൽ ആ വിനോദ സഞ്ചാരികളെ സ്വദേശത്തേക്ക് സ്വാഗതം ചെയ്യുന്ന പ്രദർശനങ്ങളൊന്നും കണ്ടില്ല . പകരം ‘ സ്റ്റാൻഡ് വിത്ത് യുക്രെയിൻ ‘ എന്ന വലിയ അക്ഷരങ്ങൾ മാത്രം . നിസ്സഹായതയോടെ സഹായം ഇരക്കുന്ന ഒരു ജനതയുടെ ഇരമ്പൽ അതു മെഗാ സന്ദർശകരിലുണ്ടാക്കും . പവിലിയനിലെങ്ങും ദുഃഖം തളം കെട്ടി നിൽക്കുന്ന പ്രതീതിയാണ് . ഒരു നാടിന്റെ നെടുവീർപ്പ് അലയടിക്കുന്ന പോലെ ആളുകൾക്ക് അനുഭവപ്പെടും .
യുദ്ധത്തിനെതിരെ ഒരു സന്ദേശമെങ്കിലും പതിച്ച നിർവൃതിയോടെയാണ് ഓരോ സന്ദർശകരും പവിലിയന്റെ പുറത്തു കടക്കുന്നത് . യുദ്ധം യുക്രെയിനിൽ നാശം വിതയ്ക്കുന്നതിനാൽ പവിലിയനിൽ കണ്ട് പുരോഗതിയുടെ പ്രതാപം കരിങ്കടലിന്റെ നാടിനു തിരിച്ചു പിടിക്കാനാകണമെങ്കിൽ കാലങ്ങളോളം കാത്തിരിക്കേണ്ടി വരും .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!