ഉപ്പള കുന്നിൽ മദ്രസ കെട്ടിടം ഉദ്ഘാടനവും രക്ഷകർത്താ സംഗമവും നടത്തി

0 0
Read Time:1 Minute, 24 Second

ഉപ്പള കുന്നിൽ മദ്രസ കെട്ടിടം ഉദ്ഘാടനവും രക്ഷകർത്താ സംഗമവും നടത്തി

ഉപ്പള : ഉപ്പള കുന്നിൽ മുഹിയദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള നുസ്രത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ മൂന്നാമത്തെ കെട്ടിടം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു .
പൊതു പരിപാടി ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ലത്തീഫ് ഹാജിയുടെ അധ്യക്ഷതയിൽ കുന്നിൽ ഖത്തീബ് അബ്ദുൽ ഹമീദ് മദനി ഉദ്ഘാടനം ചെയ്തു. സമസ്ത മുദ്രിബ് ഇബ്രാഹിം മുസ്‌ലിയാർ ക്ലാസ് കൈകാര്യം ചെയ്തു.യോഗത്തിൽ മൂസാ ഗോൾഡൻ ഇബ്രാഹിം പച്ചിലമ്പാറ മുഹമ്മദ് പുതിയോത്ത്, k s ഫക്രുദ്ദീൻ, മുഹമ്മദ് ഉപ്പള ഗേറ്റ് ,മോണു അറബി ഫാറൂഖ് മൊയ്തീൻ, അബ്ദുല്ല പാറക്കട്ട പി വൈ മുഹമ്മദ് , മൊയ്തു കുണ്ടുപുണി, ഹമീദ് പുന, സദർ ഹനീഫ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽസെക്രട്ടറി അബ്ദുല്ലത്തീഫ് അറബി സ്വാഗതവും അബ്ദുൽ ജബ്ബാർ പള്ളം നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!