“ചാരിറ്റി മേഖലയിൽ സുതാര്യത അനിവാര്യം” ; അഡ്വ. ഷമീർ കുന്നമംഗലം

0 0
Read Time:2 Minute, 17 Second

“ചാരിറ്റി മേഖലയിൽ സുതാര്യത അനിവാര്യം” ; അഡ്വ. ഷമീർ കുന്നമംഗലം

കുമ്പള : ചാരിറ്റി മേഖലയിൽ സുതാര്യത അനിവാര്യമാണെന്ന് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ,അഡ്വ.ഷമീർ കുന്നമംഗലം പറഞ്ഞു.

കുമ്പള പ്രസ്സ് ഫോറത്തിൽ സംഘടിപ്പിച്ച അഭിമുഖ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവൽ കാരുണ്യ പ്രവർത്തകൻ ആ പ്രവർത്തനങ്ങൾക്ക് ഒരു ഹേതു മാത്രമാണെന്നും യഥാർത്ഥ ജീവകാരുണ്യ പ്രവർത്തകർ ഉദാരമതികളായ ജനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹായത്തിന് അർഹരായ ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ പ്രാദേശികതലത്തിൽ ജനപ്രതിനിധികളെയും കൂട്ടായ്മകകളെയും ഉൾപെടുത്തി ലഭിച്ച തുകയെ അവരുടെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്യുകയും തദവസരത്തിൽ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്യലാണ് തൻ്റെ രീതി എന്നദ്ദേഹം പറഞ്ഞു. ഒരു പഴയ രാഷ്ട്രീയ പ്രവർത്തകനെന്ന നിലയ്ക്ക് പാർട്ടിയിൽ നിന്നോ മറ്റോ സ്ഥാനമാനങ്ങൾ വാഗ്ദാനം ലഭിച്ചാൽ താങ്കൾ അത് സ്വീകരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരിക്കലും അതുണ്ടാവില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഉപ്പളയിലെ കരൽ രോഗിയായ അബ്ദുൽ ഖാദർ എന്നയാൾക്ക് കരൾ മാറ്റിവെക്കുന്നതിന് ആവശ്യമായ മുപ്പത്തി മൂന്നര ലക്ഷം കൈമാറാൻ എത്തിയതായിരുന്നു അദ്ദേഹം.
കുമ്പള പ്രസ്സ് ഫോറം അദ്ദേഹത്തിന് മെമൻ്റോ നൽകി ആദരിച്ചു.
പ്രസ്സ് ഫോറം പ്രസിഡൻ്റ് ലത്തീഫ് കാസറഗോഡ് വിഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതവും ട്രഷറർ അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!