മംഗൽപാടി ജനകീയ വേദിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന ‘വിദ്യാർത്ഥി ബോധവത്ക്കരണ ക്ലാസ്സ്’ ഇന്ന് ഷിറിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

0 0
Read Time:2 Minute, 39 Second

മംഗൽപാടി ജനകീയ വേദിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന ‘വിദ്യാർത്ഥി ബോധവത്ക്കരണ ക്ലാസ്സ്’ ഇന്ന് ഷിറിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

ഷിറിയ: വിദ്യാർത്ഥികൾക്ക് അറിവിന്റെയും ആത്മവിശ്വാസത്തിന്റെ അനുഭൂതികൾ പകർന്നു നൽകി മംഗൽല്പാടി ജനകീയ വേദിയും, ജനമൈത്രി പോലീസും സംഘടിപ്പിച്ച റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ സെമിനാർ സർവ്വരാലും പ്രശംസിക്കപ്പെട്ടു.

കഴിഞ്ഞയാഴ്ച മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിലും ക്ലാസ് സംഘടിപ്പിച്ചിരുന്നു.

മംഗൽല്പാടിയുടെ ഇതര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നും ഉയർന്നു കേട്ട അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്തികൾക്ക് ഇടയിൽ ഉണ്ടായേക്കാവുന്ന അപകർഷതയും അലക്ഷ്യതയും മാറ്റാനും ഈ വിഷയങ്ങളെക്ക്കുറിച്ച് അവബോധമുണ്ടാക്കാനും, റാഗിംഗ് പോലുള്ള പ്രവർത്തികളുടെ ഭവിശ്യത്തുക്കളെക്കുറിച്ച് മനസ്സിലാക്കാനും സാധിച്ചു എന്ന് സെമിനാറിൽ പങ്കെടുത്ത അധ്യാപകരും വിദ്യാർഥികളും ഒരുപോലെ അഭിപ്രായപ്പെട്ടു.

07.12.21 ചൊവ്വാഴ്ച ഷിറിയ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ആന്റി റാഗിംഗ് സെമിനാർ കുമ്പള സി.ഐ പ്രമോദ് വിഷയവതരണം നടത്തി സംസാരിച്ചു.
സ്കൂൾ പ്രൻസിപ്പാൾ ബിനു അധ്യക്ഷത വഹിച്ചു, അസീം മണിമുണ്ട ഉദ്ഘാടനം നിർവഹിച്ചു, യൂസുഫ് പച്ചിലംപാറ സ്വാഗതം പറഞ്ഞു അഡ്വക്കറ്റ് കലീം പൂന ആശംസാ പ്രസംഗം നടത്തി. തുടർന്ന് മഞ്ചേശ്വരം കുമ്പള സി.ഐ പ്രമോദ് വിദ്യാർത്ഥികൾക്ക് ഹൃദ്യമായ ശൈലിയിൽ വിഷയാവധരണ ബോധവത്ക്കരണ പ്രഭാഷണം നടത്തി, അധ്യാപകരായ ഗിരീഷ് കുമാർ,സാജിറ,മിനി,സൂര്യ ജനകീയ വേദി നേതാക്കളായ അഷാഫ് മൂസക്കുഞ്ഞി,മീഡിയ വിംഗ് സൈനുദ്ദീൻ അട്ക്ക,സാലി സീഗന്റടി തുടങ്ങിയവർ സംബന്ധിച്ചു, സിദ്ദീഖ് കൈക്കമ്പ നന്ദി പറഞ്ഞു.

Happy
Happy
33 %
Sad
Sad
33 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!