Read Time:2 Minute, 45 Second
കുട്ടികൾക്ക് അവധി ദിവസം ആഘോഷമാക്കാൻ ഉപ്പളയിൽ ജാക്ക് & മാക്ക് പ്രവർത്തനം ആരംഭിച്ചു;മഞ്ചേശ്വരം എം.ൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു
ഉപ്പള:
കുട്ടികൾക്ക് അവധി ദിവസം ആഘോഷമാക്കാൻ ഉപ്പളയിൽ
ജാക്ക് & മാക്ക് പ്രവർത്തനം ആരംഭിച്ചു.
ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ പ്രിൻസ് ടവർ 1st ഫ്ലോറിൽ ആരംഭിച്ച സ്ഥാപനം മഞ്ചേശ്വരം എം.ൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾ മൊബൈൽ ഫോണുകളിൽ ഒതുങ്ങി വിനോദങ്ങളും,കളികളും മറന്ന് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ അവധി ദിവസങ്ങൾ ചെലവഴിക്കാനും ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കാനും ഉപ്പളയിൽ ആരംഭിച്ചിരിക്കുന്ന “ജാക്ക് & മാക്ക്” കിംഗ്ഡം ഓഫ് ഫൺ കുട്ടികൾക്ക് ആഹ്ലാദം പകരുമെന്നതിൽ സംശയമില്ല.
വിനോദ സഞ്ചാരങ്ങൾക്ക് വേണ്ടി വിവിധയിടങ്ങൾ തേടിപ്പോവുന്ന കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മണിക്കൂറകൾ ഉല്ലാസപ്രദമാക്കാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
എയർകണ്ടീഷനോട് കൂടി മണിക്കൂറിന് വെറും നൂറ് രൂന നിരക്കിലാണ് ഒരു കുട്ടിയ്ക്ക് ഫീസ് നൽകേണ്ടത്. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് പ്രവേശനം. തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 3മണി മുതൽ രാത്രി 9മണി വരെയും, ഞായർ ദിസങ്ങളിൽ രാവിലെ 11മണി മുതൽ രാത്രി 9 മണി വരെയുമാണ് പ്രവർത്തന സമയമെന്ന് മാനേജിംഗ് പാർട്ണർമാരായ ഷെയ്ക്ക് റിയാസും,സയീമും അറിയിച്ചു.
Slides,Trampoline,swings,Small Rides For Toddlers,Tunnels,Ball pool,Fiam Pit, Wall Climbers,Royal Hurdles,Merry Go Round തുടങ്ങിയ വിവിധയിനം വിനോദങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഷെയ്ക്ക് ആദം സാഹിബ്,മുഹമ്മദ് ഹാജി കോട്ട, ഷാഹിദ് ഷെയ്ക്ക്, സൈനുദ്ദീൻ അട്ക്ക,സാലി സീഗന്റടി,ഹാറൂൻ ഉപ്പള,മുഹീബ് റസ,ബഷീർ ഷെയ്ക്ക് തുടങ്ങിയവർ സംബന്ധിച്ചു.