മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അതി ദാരിദ്രരെ കണ്ടെത്തൽ പ്രക്രിയ; വാർഡ്തല ജനകീയ സമിതികൾക്കുള്ള പരിശീലനം ആരംഭിച്ചു
കാസറഗോഡ്: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അതി ദാരിദ്രരെ കണ്ടെത്തൽ പ്രക്രിയ; വാർഡ്തല ജനകീയ സമിതികൾക്കുള്ള പരിശീലനം ആരംഭിച്ചു
പരിശീലനപരിപാടി വൈസ് പ്രസിഡന്റ് ശ്രീ. മുജീബ് കമ്പാർ ഉൽഘടനം ചെയ്തു. സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ/ ചെയ്യർപേഴ്സണൻമാർ മറ്റു ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. വാർഡ് തല സമിതികളിൽ നിന്നും അംഗൻവാടി വർക്കർമാർ, ആശ പ്രവർത്തകർ, കുടുംബശ്രീ എ. ഡി. എസ് / സി. ഡി. എസ് അംഗങ്ങൾ, എസ്. സി പ്രൊമോട്ടർ, കോവിഡ് വാർഡ് തല RRT അംഗങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാർ, സാമൂഹ്യ – ജീവ കാരുണ്യ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വാർഡ് സമിതി ചുമതലയുള്ള പഞ്ചായത്ത് ജീനവക്കാർപങ്കെടുത്തു. പരിപാടിയിൽ സെക്രട്ടറി ശ്രീമതി. ഷിജി സ്വാഗതം പറഞ്ഞു. പരിശീലനം കില റിസോഴ്സ് പേർസൺമാരായ ശ്രീ. മുഹമ്മദ് കെ. എം, ശ്രീമതി. നിഷ മാത്യു, പഞ്ചായത്ത് വി. ഇ. ഒ ശ്രീ. പ്രമോദ് സി എന്നിവർ നേതൃത്വം നൽകി.