അഹ്‌ലുബൈത്തിന്റെ നേതൃത്വമാണ് മുസ്ലിം ലീഗിന്റെ കരുത്ത്;എൻ.പി.എം സയ്യദ് ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി കുന്നുങ്കൈ
കുമ്പള: മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയുടെ കരുത്ത് അഹ്‌ലുബൈത്തിന്റെ നേതൃത്വമാണന്നും അത് കൊണ്ടാണ് കേരളീയ പൊതു സമൂഹത്തിൽ മുസ്ലിം ലീഗ് അംഗീകരിക്കപ്പെടുന്നതെന്നും, എൻ പി എംസയ്യദ് ശറഫുദ്ധീൻ തങ്ങൾ റബ്ബാനി പ്രസ്താവിച്ചു.
സ്വാതികരായ ബാഫഖി തങ്ങളും,പൂക്കോയതങ്ങളും ശിഹാബ് തങ്ങളും,ഹൈദരലി തങ്ങളും അനുഗ്രഹീത നേതൃത്വം നൽകുകയും സൂഫി വര്യരായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരടക്കമുള്ളവരുടെ പ്രാർത്ഥനയുമാണ് മുസ്ലിം ലീഗ് പ്രസ്ഥാനം വർത്തമാന കാലത്തും പ്രശോഭിച്ചു നില്ക്കുന്നതെന്നും, ആദ്യം മുസ്ലിമാവുക ശേഷം മുസ്ലിം ലീഗ്കാരനാവുക എന്ന ബാഫഖി തങ്ങളുടെ ആജ്ഞ ഓരോ മുസ്ലിം ലീഗ്കാരനും ശിരസ്സാവഹിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ആരിക്കാടി കടവത്ത് ശാഖാ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ‘ശിഹാബ് തങ്ങൾ സൗധം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള ആദ്യക്ഷത വഹിച്ചു.
എ കെ എം അഷ്‌റഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ കാദർ, മണ്ഡലം മുസ്ലിം ലീഗ് നേതാ ക്കളായ ടി എ മൂസ , എം അബ്ബാസ്, എ കെ ആരിഫ്,ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസിസ് കളത്തൂർ ,പഞ്ചായത്ത് മുസ്ലിം ലീഗ് നേതകളായ സാകീർ അഹമദ്, കെ വി യൂസഫ് ,ടി എം ഷുഹൈബ്, ഇബ്രാഹിം ബത്തേരി,ബി എ റഹിമാൻ ആരിക്കാടി, ഹമീദ് മൂല,കെ എം അബ്ബാസ് ,യുസഫ് ഉളുവാർ ,വാർഡ് മുസ്ലിം ലീഗ് നേതക്കളായ എസ് അബ്ദുൽ കാദർ, ബി ഹമീദ് , അബ്ബാസ് കെ എ, മൊയ്‌ദീൻ അബ്ബ, അലി യൂ എസ് , താജു ,ഹനീഫ എ സ് സംബന്ധിച്ചു.
വാർഡിലെ തിരഞ്ഞെടുത്ത നൂറ്റമ്പതോളം പ്രവർത്തകർ പങ്കെടുത്ത പ്രതിനിധി റാലിയും നടന്നു. പള്ളികുഞ്ഞി സ്വാഗതവും മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദിയും പറഞ്ഞു.