ആര്‍എസ്‌എസ് വിദ്വേഷ പ്രകടനം; തലശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0 0
Read Time:2 Minute, 17 Second

ആര്‍എസ്‌എസ് വിദ്വേഷ പ്രകടനം; തലശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തലശ്ശേരി: മുസ്ലിം പള്ളികള്‍ക്കും മുസ് ലിംകള്‍ക്കുമെതിരേ പ്രകോപനപരമായി പ്രകടനം നടത്തിയ സംഭവത്തിനു പിന്നാലെ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആര്‍എസ്‌എസ്സിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഡിസംബര്‍ ആറ് വരെ തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്നലെ തലശ്ശേരിയില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മുസ് ലിംകള്‍ക്കെതിരേ കൊലവിളിയും വിദ്വേഷ മുദ്രാവാക്യം വിളിയും നടത്തിയിരുന്നു. നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും ബാങ്ക് വിളികള്‍ കേള്‍ക്കേണ്ടി വരില്ലെന്നുമായിരുന്നു ഒരു സംഘം പ്രവര്‍ത്തകരുടെ ആക്രോശം. ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആര്‍എസ്‌എസിന്റെ കോടതിയില്‍ ഇവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ് നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉടനീളം ഉയര്‍ന്നു. പോലിസിന്റെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൊലവിളി.

ആര്‍എസ്‌എസ്സിന്റെ കൊലവിളിക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരിക മാത്രമല്ല, നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.
സംഭവത്തില്‍ 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പോലിസ് കേസെടുത്തു. എസ്ഡിപിഐ അടക്കമുള്ള ഏതാനും സംഘടനകളുടെ പരാതിയിലായിരുന്നു നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!