യു.എ.ഇയുടെ അമ്പതാമത് ദേശീയ ദിനത്തിൽ അൻപത് യൂണിറ്റ് രക്തദാനം നൽകാൻ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും
ദുബൈ: “രക്തം നൽകൂ; പുഞ്ചിരി സമ്മാനിക്കൂ” എന്ന സന്ദേശവുമായി അൻപതാം യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഭഗവാക്കാവും. പഞ്ചായത്ത് പരിധിയിലെ അൻപത് പേർ രക്തം നൽകുമെന്ന് കമ്മിറ്റി പ്രസിഡന്റ് ജബ്ബാർ ബൈദല, ജനറൽ സെക്രട്ടറി റസാഖ് ബന്തിയോട്, ട്രഷറർ മുഹമ്മദ് കളായി, വർക്കിങ് പ്രസിഡന്റ് ഹാഷിം ബണ്ടസാല, ഓർഗനൈസിംഗ് സെക്രട്ടറി ഖാലിദ് മള്ളങ്കൈ എന്നിവർ അറിയിച്ചു. യു എ ഇയുടെ അൻപതാം ദേശീയ ദിനമായ ഡിസംബർ രണ്ടിന് ദുബൈ കൈൻഡ്നെസ് ഗ്രൂപ്പുമായി സഹകരിച്ച് രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലത്തീഫ ഹോസ്പിറ്റലിൽ ദുബൈ ഹെൽത്ത് അതോറിറ്റി സജ്ജമാക്കിയ ടെന്റിലാണ് മെഗാ രക്തദാന ക്യാമ്പ് നടക്കുന്നത്.