Read Time:1 Minute, 15 Second
ഉപ്പള ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥിയെ മുടി മുറിച്ച് റാഗിംഗ് ചെയ്തു; പ്രതിശേധം ആളിക്കത്തുന്നു
ഉപ്പള: ഉപ്പള ഗവ:ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ നിർബന്ധമായി മുടി മുറിച്ച് റാഗിംഗ് ചെയ്തതായി ആരോപണം.
വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടി മുറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ശക്തമായ നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത് വരെ റാഗ് ചെയ്യപ്പെട്ടവരോ സ്കൂൾ അധികൃതരോ പോലീസിൽപരാതിപ്പെടുകയോ,മറ്റോ ചെയ്തതായി വിവരം ലഭിച്ചിട്ടില്ല.
സ്കൂൾ കോളേജ് പോലെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് നിയമ വിരുദ്ധമാണെന്നിരിക്കെ ഇത് പോലെയുള്ള സംഭവം നടന്നത് കടുത്ത പ്രതിശേധമുയർത്തുന്നു.