മുസ്ലിം ലീഗ് ഓഫിസ്
സാമൂഹ്യ ക്ഷേമ പ്രവർത്തന കേന്ദ്രങ്ങളാകണം;
അഡ്വ:പി.എം.എ സലാം
ആരിക്കാടി: മുസ്ലിം ലീഗിന്റെ മുഖ മുദ്ര ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണെന്നും അത് കൊണ്ട് തന്നെ മുസ്ലിം ലീഗ് ഓഫിസ് അത്തരം കേന്ദ്രങ്ങളായി മാറണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം സാഹിബ് പ്രസ്താവിച്ചു ആരിക്കാടി ശാഖാ മുസ്ലിം ലീഗിന് വേണ്ടി ബന്നങ്കുളം രിഫാഹിയാ നഗറിൽ നിർമിച്ച ബാഫഖി തങ്ങൾ സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർകിസ്റ്റ് പാർട്ടിയും ബി ജെ പി യും ഒരേ തൂവൽ പക്ഷികളാണെന്ന് മുസ്ലിം മതന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾ ധ്വംസിക്കുന്നതിൽ ഇവർ മത്സരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു
സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങൾ സൗധം നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ ബി എ റഹ്മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല സാഹിബ്, ജില്ലാ സെക്രട്ടറി മാരായ വി പി അബ്ദുൽ ഖാദർ, മൂസാബി ചെർക്കള, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള,എ കെ ആരിഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അഡ്വ സകീർ അഹ്മദ്, ടി എം ഷുഹൈബ്, ഇബ്രാഹിം ബത്തേരി, കെ വി യുസുഫ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, കെ എം സി സി നേതാക്കളായ സെറ്റെ മൊഗ്രാൽ, എംജി റഹ്മാൻ, പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല കണ്ടത്തിൽ സിദ്ദീഖ് ദണ്ടഗൊളി,പ്രസണ്ംഗിചു. അബ്ബാസ് മടിക്കേരി നന്ദി പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി ടിപ്പു നഗറിൽ നിന്നും രിഫാഹിയാ നഗറിലേക്ക് സംഘടിപ്പിച പ്രതിനിധി റാലി
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എ മൂസ ഫ്ലഗ് ഓഫ് ചെയ്തു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്മാരായ എം ബി യുസുഫ്, അസീസ് മെരിക്ക,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ഖാലിദ്, മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി അപ്പൊലൊ ഉമര്, തുടങ്ങയവർ സംബന്ധിച്ചു.
പ്രതിനിധി റാലിക്ക് മുഹമ്മദ് ഹാജി കോരികണ്ടം,ബി എ റഹ്മാൻ ആരിക്കാടി,
അബ്ബാസ് മടിക്കേരി,സിദ്ദീഖ് പുജൂർ, ഹംസ ബന്നങ്കുളം, അബ്ദുല്ല ഹാജി ബന്നകുളം, മുഹമ്മദ് കുഞ്ഞി കുമ്പോൽ, സമീർ ഖിളറിയ,റഫീഖ് അബ്ബാസ്, മൊയ്ദീൻ ചെറിയ കുന്നിൽ, ശാഹുൽ ഹമീദ്, അബ്ദുൽ റഹ്മാൻ, ഹമീദ് ഓൾഡ് റോഡ്,_അഷ്റഫ് സിരങ്, പി എ ഇബ്രാഹിം, ഹനീഫ് ബന്നങ്കുളം ഫാറൂഖ് പള്ളി, മഷൂദ് ബാന്നംകുളം, മഹ്ഷൂം, രഫീക്ക്. തുടങ്ങിയവർ നേതൃത്വം നൽകി.