തണലാവം ടീമിന്റെ പ്രവർത്തനം മാതൃകപരം :അഷ്റഫ് കർളെ

0 0
Read Time:1 Minute, 54 Second

തണലാവം ടീമിന്റെ പ്രവർത്തനം മാതൃകപരം :അഷ്റഫ് കർളെ

കാസർഗോഡ്: ചാരിറ്റി സന്നദ്ധ കൂട്ടായ്മ തണലാവാം ടീമിന്റെ മൂന്നാം വാർഷിക ആഘോഷ പരിപാടി ഇമാം ശാഫിഈ അക്കാദമിയിൽ വെച്ച് നടന്നു. മത, സാമൂഹിക, രാഷ്ട്രീയ പ്രവ൪ത്തക൪ പങ്കെടുത്ത വാർഷിക ആഘോഷ പരിപാടി കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ നി൪ധനരെയും നിരാലംബരെയും ചേർത്തു പിടിക്കുന്നതും അന്നത്തിന് വകയില്ലാത്ത കുടുംബങ്ങൾക്കും തെരുവോരങ്ങളിൽ കഴിയുന്നവ൪ക്കും ഭക്ഷണപ്പൊതി എത്തിച്ചു നൽകുന്നത് രാഷ്ട്ര നി൪മാണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുബൈർ നിസാമി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഖയ്യൂം മാന്യ,എ.കെ ആരിഫ്,അബ്ദുറഹ്മാൻ ഹൈത്തമി,അലി ദാരിമി കിന്യ,മൂസ നിസാമി നാട്ടക്കൽ,അഹ്‌മദ് അലി യമാനി പുണ്ടൂർ,ഉനൈസ് മൗലവി ആരിക്കാടി,ലത്തീഫ് മൗലവി നാരമ്പാടി,അബ്ദുള്ള മൊഗ്രാൽ പൂത്തൂർ,ഹനീഫ് അറന്തോട്,ജബ്ബാർ അശ്ശാഫി,റംസാൻ പേരാൽ,ഹകീം അറന്തോട്,സവാദ് ദിഡുപ്പ,
മഹ്ശുക്ക് അറന്തോട്,ശഫീഖ് മുളിയഡുക്കം,ദാവൂദ് അറന്തോട് തുടങ്ങിയവ൪ സംസാരിച്ചു.

ടീം കോർഡിനേറ്റർ പി. എച്ച് അസ്ഹരി കളത്തൂ൪ സ്വാഗതവും റഊഫ് അറന്തോട് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!