കാസറഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ബിസിനസ് അവാർഡ് നവംബർ 28ന്; അവാർഡിനർഹരായവരിൽ രണ്ട് ഉപ്പള സ്വദേശികളും

0 0
Read Time:3 Minute, 36 Second

കാസറഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ബിസിനസ് അവാർഡ് നവംബർ 28ന്


കാസർഗോഡ്: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കാസർഗോഡ് ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ മേഖലയിലെ പ്രഗൽഭരായ വ്യക്തികൾക്ക് നൽകുന്ന മൂന്നാമത് ബിസിനസ് അവാർഡ് നവംബർ 28 ഞായറാഴ്ച കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തും.

കാസർഗോഡ് ജില്ലയിൽ നിന്നും ബിസിനസ് രംഗത്ത് കഴിവുതെളിയിച്ച പ്രതിഭകളെ അവാർഡ് നൽകി ആദരിക്കുന്ന ഈ ചടങ്ങിൽ കാസർകോട് ജില്ലയിലെ മികച്ച സംരംഭകൻ മികച്ച സ്ത്രീ സംരംഭക മികച്ച യുവ വ്യവസായി ജില്ലയിലെ മികച്ച നിർമ്മാണ യൂണിറ്റ് ജില്ലയിൽ നിന്നുള്ള മികച്ച വിദേശ വ്യവസായി നാട്ടിലും വിദേശത്തും ഒരുപോലെ കഴിവുതെളിയിച്ച വ്യവസായി ജില്ലയിലെ മികച്ച നൂതന സാങ്കേതിക സംരംഭകൻ ജില്ലയിലെ മികച്ച ബ്രാൻഡ് ജില്ലയിലെ ഏറ്റവും മികച്ച സേവനദിഷ്ഠ സംരംഭകൻ ജില്ലയിലെ മികച്ച മാലിന്യനിർമ്മാർജ്ജന സംരംഭകൻ ബസ്റ്റ് ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ് മാൻ ബെസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ് എന്നിങ്ങനെ സംരംഭത്തിന്റെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ തെരഞ്ഞെടുത്താണ് അവാർഡ് നൽകുന്നത് കാസർഗോഡ് ജില്ലയിൽ നിന്ന് ബിസിനസിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 13 പേർക്കാണ് കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് 2021 അവാർഡ് നൽകുന്നത് .

മികച്ച സംരംഭക യൂണിറ്റായി റഹ്മാനിയ ബേക്കറി ഉടമ അബ്ദുറഹ്മാൻ ടി, മികച്ച വിദേശ വ്യവസായി ഡോക്ടർ എം പി ഷാഫി ഹാജി ,മികച്ച ആഭ്യന്തര വ്യവസായി എൻ എ സുലൈമാൻ, വിദേശ – ആഭ്യന്തര വ്യവസായി കുദ്രോളി അബ്ദുറഹ്മാൻ, മികച്ച വ്യവസായി ഉപ്പള പൈവളികെയിലെ അബ്ദുറഹ്മാൻ സാദിഖ് ബി എ , മികച്ച സ്ത്രീ സംരംഭക ഉപ്പളയിലെ മറിയം ഇബ്രാഹിം, മികച്ച സ്ഥാപനം ജെ-വൺ ജാവിദ് ഷാഫി സേവനദിഷ്ഠ സംരംഭകൻ കെ ആർ മനോജ്, മികച്ച വിദേശ വിവരസാങ്കേതിക സംരംഭകൻ ബഷീർ കിനിംങ്ങർ മികച്ച മാലിന്യ വ്യവസായ സംരംഭകൻ കുഞ്ഞബ്ദുള്ള , ബിസിനസ് എക്സലൻസ് അവാർഡ് ഉനൈസ് , നവഭാരത മികച്ച യുവ വ്യവസായി ഷെഫീഖ് ബെൻസർ എന്നിവരെയാണ് അവാർഡിനായി തെരഞ്ഞെടുത്തത് .

കാസറകോട് പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ചേംബർ ഓഫ് കൊമേഴ്സ് ജില്ലാ സെക്രട്ടറി ഫത്താഹ് ബങ്കര ട്രഷറർ തുളസീധരൻ നായർ കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി രവീന്ദ്രൻ കണ്ണങ്കൈ മഞ്ചേശ്വരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ഇൻചാർജ് ഡോക്ടർ ഷേക്ക് ബാവ മജീദ് ഫാഷൻ ക്ലബ് എന്നിവർ സംബന്ധിച്ചു.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!