ദുബായ് മലബാർ കലാ സംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷം ഡിസംബറിൽ ദുബായിൽ വെച്ച് നടക്കും
കാസറഗോഡ്: പതിറ്റാണ്ടു കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ, കലാ കായിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷപരിപാടി യുടെ സമാപനം ഡിസംബറിൽ ദുബായിൽ വച്ച് നടക്കും. യു എ ഇ യുടെ അൻപതാം ദേശീയദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടക്കും. വാണിജ്യ സാംസ്കാരിക മാധ്യമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരെ പ്രതിഭാ പുരസ്കാരം നൽകി ആദരിക്കും.
ഓൺലൈനിൽ ചേർന്ന കമ്മറ്റി യോഗത്തിൽ സാസ്കാരിക വേദി ചെയർമാൻ സിറാജ് ആജൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. ഭാരവാഹികളായ നാസർ മുട്ടം, ബഷീർ പള്ളിക്കര,ഗഫൂർ എരിയാൽ, സമീർ ബെസ്റ്റ് ഗോൾഡ്, റാഫി പള്ളിപുറം, ഷാഹുൽ തങ്ങൾ ,നൗഷാദ് കന്യപ്പാടി, ഷബീർ കീഴുർ, കോഡിനേറ്റർമാരായ എ കെ ആരിഫ്, നാസർ മൊഗ്രാൽ,കെ വി യൂസഫ്,ബി എ റഹിമാൻ , തുടങ്ങിയവർ സംബന്ധിച്ചു.