ആരിക്കാടി ജനറൽ ജി.ബി.എൽ.പി സ്‌കൂൾ പ്രവേശനോത്സവം നടത്തി

0 0
Read Time:2 Minute, 0 Second

ആരിക്കാടി ജനറൽ ജി.ബി.എൽ.പി സ്‌കൂൾ പ്രവേശനോത്സവം നടത്തി

ആരിക്കാടി: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനമായ ഇന്ന് പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്കൂൾ പ്രവേശനോത്സവം നടത്തി.
കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.
സാമൂഹിക അകലം പാലിച്ചുംമാസ്ക്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും തെർമൽ സ്കാനിൽ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നിറ പുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.
അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി നൽകിയ പ്രവേശനോത്സവം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പി ടിഎ പ്രസിഡന്റുമായ ബി എ റഹ്‌മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സാവിത്രി ടീച്ചർ സ്വാഗതം പറഞ്ഞു.
എം എ പുജൂർ, കെ അബൂബക്കർ, പി എം അബ്ദുൽ റഹ്‌മാൻ, മൊയ്‌ദീൻ ബന്നങ്കുളം അദ്ധ്യാപകരായ
ഡോ: ജലാൽ ഹഖ് കൃഷ്ണ കുമാർ പള്ളിയത്,സുനിത, സൗമ്യ, ദിവ്യ,സുചിത്ര, മുർഷിദ സംബന്ധിച്ചു. നയന ടീച്ചർ നന്ദി പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!