മംഗൽപാടിയിലെ മാലിന്യ സംസ്ക്കരണം: എട്ടു കാലി മമ്മൂഞ്ഞി പൊട്ടത്തരം പറയുന്നു ; പിഎം സലിം

0 0
Read Time:2 Minute, 37 Second

മംഗൽപാടിയിലെ മാലിന്യ സംസ്ക്കരണം: എട്ടു കാലി മമ്മൂഞ്ഞി പൊട്ടത്തരം പറയുന്നു ; പിഎം സലിം

ഉപ്പള: മാലിന്യ സംസ്കരണത്തിന് 2002 ൽ പ്ലാന്റ് ഉണ്ടാക്കിയ കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്താണ് മംഗൽപാടി ഗ്രാമ പഞ്ചായത്ത്.എന്ന് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡെന്റ് പിഎം സലിം പറഞ്ഞു

പഞ്ചായത്ത് കഴിഞ്ഞ അമ്പത് വർഷമായി യു ഡി എഫ് സംവിധാനത്തിൽ മുസ്ലിം ലീഗ് ഭരിക്കുന്നത് . ജനങ്ങളുടെ താല്പര്യത്തിന് അനുസരിചുള്ള വികസനമാണ് നടക്കുന്നത് . വികസനം കണ്ട് അസൂയ പൂണ്ട ചില കടലാസ് സംഘടനകളും പൊട്ടനായ എട്ടുകാലി മമ്മുഞ്ഞിയുമാണ് മാലിന്യത്തിന്റെ പേരിൽ പഞ്ചായത്തിന്റെ പ്രവർത്തനത്തെ വിമർശിക്കുന്നതും ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നതും നവമിയുടെയും നബിദിനത്തിന്റെയും രണ്ട് ദിവസം പഞ്ചായത്ത് അവധി ആയത്കൊണ്ട് ഉപ്പളയിലുള്ള മാലിന്യം നീക്കം ചെയ്‌യുന്നതിന് കാലതടസ്സമായത് .

മാലിന്യ സംസ്കരണത്തിന് വേണ്ട എല്ലാ സംവിധാനം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട് ,പ്ലാസ്റ്റിക് മാലിന്യം ,വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കാൻ നിലവിലുണ്ട്. ഫുഡ് വേസ്റ്റ് ആവശ്യക്കാരായ ഫാമുകൾ നേരിട്ട് ശേഖരിക്കുന്നു . ആവശ്യക്കാർക്ക് വീടുകളിൽ റിങ് കമ്പോസ്റ്റു നൽകുന്നു . ഒറ്റപ്പെട്ട കച്ചവടക്കാരും ഫ്ളാറ്റ് താമസക്കാരിൽ ചിലരും പൊതുസ്ഥലത് മാലിന്യങ്ങൾ തള്ളുന്നതിനെ പിടികൂടി പിഴയും ചുമത്തുന്നുണ്ട് .
നിലവിൽ മുവായിരം രൂപയാണ് പിഴ ഉള്ളത് ഇത് പതിനായിരം രൂപയായി ഉയർത്താനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്‌.
അതോട് കൂടി മാലിന്യനിർമാർജ്ജനം കൂടുതൽ ഊർജ്ജിതമായ് നടപ്പിലാക്കാനും പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെ പൂർണ്ണ സഹകരണത്തോടെയല്ലാതെ ഇത് വിജയിപ്പിക്കാൻ കഴിയില്ല.

Happy
Happy
17 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
67 %
Surprise
Surprise
17 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!