മംഗൽപ്പാടി പഞ്ചായത്ത്’മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്നു. കേരളം സമ്പൂർണ്ണ ശുചിത്വത്തിലേക്ക് പോകുമ്പോൾ മംഗൽപ്പാടി പഞ്ചായത്ത് അപവാദമായി മാറുകയാണ്.
മാലിന്യ സംസ്ക്കരണം കൃഷി ജലസംരക്ഷണം എന്നിവയിലെല്ലാം മുമ്പെങ്ങുമില്ലാത്ത രീതിയിൽ വൻ കുതിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. മാലിന്യ സംസ്ക്കരണ മേഖലയിലെ ഹരിത കേരള മിഷൻ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
മാലിന്യങ്ങൾ സുരക്ഷിതമായി സംസക്കരിക്കന്നതിന് സംവിധാനം ഒരുക്കിയെങ്കിലും മംഗൽപ്പാടിയിൽ കീഴ്മേൽ മറിയുകയാണ്. ഹരിത കേരളം മിഷൻ്റെയും ശുചിത്വമിഷൻ്റെയും പിന്തുണയും നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയെങ്കിലും ഇവിടെ അതെല്ലാം കാറ്റിൽ പറത്തുകയാണ് കോവിഡ് പ്രതിരോധ പ്രവർത്തനം പോലും എല്ലാവരെയും യോചിപ്പിച്ചു കൊണ്ടല്ല നടക്കുന്നത് . ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുക, അജൈവ മാലിന്യം ശേഖരണത്തിന് ഹരിതസേനയും, സംഭരണത്തിന് കളക്ഷൻ ഫെസിലിറ്റിയും ഒരുക്കുക ഗ്രീൻ പോട്ടോകോൾ നടപ്പിലാക്കുക, തുടങ്ങി 20 നിർബ്ബന്ധ സുചകങ്ങളായി നിശ്ചയിച്ച സർക്കാർ ഉത്തരവ് ഇവിടെ നടപ്പിലാക്കിയില്ല. 562 സ്ഥാവനങ്ങൾ ഇപ്പോൾ തന്നെ ശുചിത്വ പദവിയിൽ എത്തിയിട്ടുണ്ട്.. മാലിന്യ പ്രശ്നം പരിഹരിക്കേണ്ടത് പഞ്ചായത്തിൻ്റെ കടമയാണെന്ന കാര്യം ഇവിടെ വിസ്മരിക്കുകയാണ്. ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ഒരോ വാർഡിലും സജീവമല്ല.
വാർഡുകളിൽ മിനിമം 25 വീടുകൾക്ക് ശുചിത്വ സ്ക്വഡ് വേണം. ഇതൊന്നും ഇവിടെ ബാധകമല്ല. ഇതുമായി ബന്ധപ്പെട്ട രാക്ഷ്ട്രീയ പാർട്ടികളുടെ യോഗം പോലും ചേർന്നാട്ടില്ല. തദ്ദേശ സ്വയംഭരണ സമിതികൾ കലണ്ടർ തയ്യാറാക്കി അതിനനുസരിച്ച് നടക്കേണ്ട വാർഡ്തല സമിതി ചർച്ച ചെയ്യണം തികച്ചുഏകാധിപത്യപരമായ രീതിയിലാണ് പഞ്ചായത്ത് ഭരിക്കുന്ന ലീഗ് ചെയ്യുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മംഗൽപ്പാടിയിലെ അടുക്ക, ബന്തിയോട്, നയാബസാർ, ഫിർദോസ് നഗർ, കൈക്കബ, മണ്ണു കുഴി സ്റ്റേഡിയം പരിസരം, ബാലവാടി സ്ഥിതി ചെയ്യുന്ന പരിസരം ഉപ്പള ബസ് സ്റ്റാന് പരിസരം കുന്നുകൂടി കിടക്കുകയാണ്.2021-22 വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി കുറെ പണം ചെലവാക്കി ഇവിങ്ങളിൽ wast bin സ്ഥാപിച്ചതല്ലാതെ അത് കുന്നുകൂടി അത് സാധരണ ജനങ്ങൾക്ക് രോഗ ഭീഷണി ഉയർത്തിയിരിക്കയാണ്.
മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ പബ്ലിക് ഹെൽത്ത് ആക്ട് അന്നു സരിച്ച്, പഞ്ചായത്ത് രാജ് അനുസരിച്ചും കേസെടുക്കാവുന്നതാണ് പക്ഷേ അധികൃതർ മൗനം പാലിക്കുകയാണ്. നിരവധി ഫ്ലാറ്റുകൾക്ക് മുൻ ഭരണസമിതിയും അനുമതി കൊടുത്തിട്ടുണ്ട്. ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ഒരു മാനദണ്ഡവും പാലിക്കാതെയാണ് ലൈസൻസ് കൊടുത്തിട്ടള്ളത്. പാർക്കിംഗ് സൗകര്യം, ഫയർ എൻ.ഒ സി ഇതൊന്നും ഇവർക്ക് ബാധകമല്ല. P011 ution Board ൻ്റെ എൻ.ഒ സി വാങ്ങണമെന്ന നിയമം ഇവർക്ക് ബാധകമല്ല. വൻ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്.മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർഷങ്ങളായി മംഗൽപ്പാടിയിൽ നിലനിൽക്കുകയാണ്.പ്ലാറ്റുകളിലെ മലിന് ജലം അശാസ്ത്രീയമായി കുഴി എടുത്ത് നിക്ഷേപിക്കുകയാണ്. ഇതാണ് പരിസരവാസികളിലെ കിണറുകളിലേക്കാം റോഡിൻ്റെ വശങ്ങളിലേക്ക് ഒഴുക്കിവിടുകയാണു്. അറിയാതെ ഈ മലിനജലമാണ് പരിസരവാസികൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. മംഗൽപ്പാടിയിലെ ഉപ്പള ബസ് സ്റ്റാൻ ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് കുന്നുകൂടാ കിടക്കുകയാണ്. യാത്രാക്കാർ മൂക്ക് പൊത്തി നിൽക്കേണ്ട ഗതികേടിലാണ്.മഴ പെയ്താൽ റോഡിൻ്റെ ഇരുവശങ്ങളിലും, സ്റ്റാൻ്റിലും മലിനജലം കെട്ടി കിടക്കും. ഉപ്പളമണ്ണു കുഴി സ്റ്റേഡിയവും പരിസരവും മറ്റെരു മലയായി രൂപം പ്രാപിക്കുകയാണ് പിഞ്ചു കുട്ടികൾ ആദ്യാക്ഷരങ്ങൾ പഠികേണ്ട വിദ്യാലയത്തിൻ്റെയും, ബാലവാടിയുടെ സമീപ സ്ഥലം പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടും ഭക്ഷ്യ അവശിഷ്ടം കൊണ്ടും കുന്നുമൂടി കിടക്കുകയാണ് കുട്ടികളാണ് രോഗങ്ങൾക്ക് സാക്ഷികളാകാൻ പോകുന്നു. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുകേണ്ട പഞ്ചായത്ത് തന്നെ ഇതിന് മറുപടി പറയേണ്ടി വരും നാട്ടുകാർ രോഷാകുലരായി നിൽപ്പാണ്. ശരിയായ ഡ്രൈനേജ് ഇല്ലാത്തതാണ് മലിനജലം കെട്ടി നിൽക്കുന്നത്.
വെള്ളം കെട്ടി നിന്ന് പകർച്ചവ്യാധികൾക്ക് സാധ്യത ഒരുക്കുകയാണ് പഞ്ചായത്ത് ചിക്കൻ ഗുനിയ, ഡെങ്കിപനി, എലിപനി, ചെള്ളു പനിമ ലേറിയ, മഞ്ഞപിത്തം ഡി ഫ്ത്തിരിയ തുടങ്ങി ശ്രദ്ധിച്ചിലെങ്കിൽ മരണകാരണമായി മാറാവുന്ന രോഗങ്ങളാണ് നാം കാത്തു നിൽക്കുന്നത് പരിസര ശുചികരണവും രോഗകാരിയായ സൂഷ്മ ജീവിക്റ്റാള ഉറവിടത്തിൽ നിന്നു തന്നെ നശിപ്പിക്കാനുള്ള ജാഗ്രത യോടുള്ള പ്രവർത്തനമാണ് ഇവിടെ വേണ്ടത്.
മംഗൽപ്പാടി പഞ്ചായത്തിലെ കുബണൂർ പ്ലാസ്റ്റി കമല ഇതിനകം തന്നെ നാട്ടുകാർ സമരത്തിലാണ്. മാലിന്യം നീക്കം ചെയ്യാൻ പ്ലാൻ്റ് തുടങ്ങിയെങ്കിലും മാലിന്യങ്ങൾ കുന്നുകൂടി പ്രദേശവാസികൾക്ക് ജീവിക്കാൻ പറ്റാത്ത സാഹയും സൃഷ്ടിച്ചിരിക്കായാണ് സമീപവാസികൾക്ക് ദുർഗന്ധം കൊണ്ട് ജിവിക്കാൻ സാധിക്കുന്നില്ല പ്ലാൻ്റ് ) ലെ മലിനജലമാണ് സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് വരുന്നതു കുടിവെള്ളമായി കൂടിക്കന്നതും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു അടുത്ത തലമുറയെ രോഗത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് അധികൃതരുടെ ഭരണസമിതിയുടെ കെടും കാര്യസ്ഥക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടുവന്നേ പറ്റു സാധാരണ കാരൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ട ബാധ്യത പ്രദേശിക ഭരണകൂടത്തിനുണ്ട് അവരക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റിയേടക്കാനും പഞ്ചായത്തിന് ബാധ്യതയുണ്ട് െകട്ടും കാര്യസ്ഥതയും അഴിമതിയും കൈമുതലാക്കിയ ഭരണസമിതിയുഠ ഇതിന് മറുപടി പറഞ്ഞേ പറ്റു’ കെട്ടിട സമുച്ചയങ്ങൾക്ക് ചട്ടവിരുദ്ധമായി അനുമതി കൊടുത്ത ഉദ്യോഗസ്ഥരും ഇതിന് മറുപടി പറയണം അവരെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ച ഭരണ സമിതി കെതിരെ ഡി.വൈ.എഫ് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് കാലാകാലങ്ങളായി പഞ്ചായത്ത് കയ്യാളുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പ്ലാറ്റ് സമുച്ചയ ത്തിൽ കാണിച്ചവൻ അഴിമതി വിജിലൻസ് അന്വേഷിക്കുക, വിവിധ ഫണ്ടുകളിൽ കാണിച്ചിട്ടുള്ള തിരിമറി വെളിച്ചത്തു കൊണ്ടുവരിക.റോഡരികിലും, മണ്ണു കുഴി പരിസരത്തുള്ള, കുട്ടികൾക്ക് പരിസരബോധ ഉണ്ടാക്കി കൊടുകേണ്ട പഞ്ചായത്ത് അവിടെയുള്ള അവശിഷ്ങ്ങൾ നീക്കം ചെയ്യുക മാലിന്യങ്ങൾ നീക്കം ചെയ്ത് ബദൽ സംവിധാനം ഉണ്ടാക്കുക, കുബണൂർ സംസ്ക്കരണ പ ളാൻ്റ് പ്രവർത്തന യോഗ്യമാക്കുക, കോവിഡ് പ്രതിരോധ പ്രവർത്തനം ജനകീയമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് DYF 1 ശക്തമായ സമരരംഗത്ത് ഇറങ്ങും മെന്നും DYFIജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് സാദിഖ് ചെറുഗോളി അറിയിച്ചു.