കലക്ട്രേറ്റ് മാർച്ച്:എംഎസ്എഫ് സമരസംഗമം നടത്തി

ഉപ്പള:മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് പോലും സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ സീറ്റ് ഉറപ്പ് വരുത്താൻ വേണ്ടി എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 21ന് സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ വേണ്ടി എം. എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം നടത്തി.
ഉപ്പള സിഎച്ച് സൗധത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടിഎ മൂസ ഉദ്ഘാടനം ചെയ്തു എം എസ് എഫ് മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗർ അധ്യക്ഷദ വഹിച്ചു
എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ജില്ലാ ഭാരവാഹികളായ സഹദ് അംഗടിമുഗർ,സിദ്ദീഖ് മഞ്ചേശ്വരം,റഹീം പള്ളം,അൻസാർ പാവൂർ,സവാസ് കയാർകട്ടെ,നമീസ് കുരുത്തോടി, സിറാജ് അംഗടിമുഗർ, അൻസാർ മജീർ പള്ളം,ഷാഫി, സർഫ്രാസ് ബന്തിയോട്, ഉനൈസ്,മുർഷിദ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട സ്വാഗതം പറഞ്ഞു, ജംഷീർ മൊഗ്രാൽ നന്ദി പറഞ്ഞു..
കലക്ട്രേറ്റ് മാർച്ച്:എംഎസ്എഫ് സമരസംഗമം നടത്തി
Read Time:1 Minute, 38 Second


