ഷാർജ:അണ്ടർ ആം ക്രിക്കറ്റ്
ചാരിറ്റി അസോസിയേഷൻ
യുഎഇ ഷാർജയിൽ വെച്ചു നടത്തിയ അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ടീം വൈ എഫ് സി കണ്ണൂർ ജേതാക്കളായി, ഡി ഗ്രൂപ്പ് വിട്ട്ള രണ്ടാം സ്ഥാനവും, എം എസ് ഡി ഫ്രണ്ട്സ് മൂസോടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ബി എസ് സി ബപ്പായിത്തൊട്ടി നാലാം സ്ഥാനക്കാരായി.

കായികപരമായ ചാരിറ്റി രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന
യുസിസിഎ യാണ് ഈ മനോഹരമായ ടൂർണമെൻറ് UB7 ഫൗണ്ടേഷനുമായി സഹകരിച്ച് നേതൃത്വം കൊടുത്തത്.
10 ടീമുകളിലായി അണ്ടർ ആം ക്രിക്കറ്റിൻ്റെ ഒരുപാട് പ്രതിഭകൾ കളംനിറഞ്ഞു കളിച്ചപ്പോൾ വ്യക്തിഗത മികവിന് ഒരുപാട് സമ്മാനങ്ങളും സംഘാടകർ നൽകി.

ടൂർണമെൻ്റിൻ്റെ താരമായി
വൈ എഫ് സി കണ്ണൂർ ടീമിൻറെ നസീർ ചെറുഗോളിയെ തെരഞ്ഞെടുത്തു,
ടൂർണമെൻ്റിലെ അച്ചടക്കമുള്ള ടീമായി
ട്രാൻസ്കൗണ്ട് യു ടി എസ്
അർഹത നേടി
ബെസ്റ്റ് ബാറ്റ്സ്മാനായി ചമ്മു അരിമല, ബെസ്റ്റ് ബോളറായി അൽത്താഫ് ഡി ഗ്രൂപ്പ്, ബെസ്റ്റ് വിക്കറ്റ് കീപ്പറായി കാദർ മാൻഗ്ലൂർ ബുൾസ്, ബെസ്റ്റ് ഓൾറൗണ്ടറായി മുനീർ കണ്ടിഗെ , ടൂർണമെൻ്റിലെ സിക്സ് വേട്ടക്കാരനായി
ചമ്മു അരിമല, ടൂർണമെൻ്റിലെ മികച്ച ക്യാചായി തിരഞ്ഞെടുത്തത് മൈനാസ് മഞ്ചേശ്വരം
നേടിയ മനോഹരമായ ക്യാച്ച്, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാചായി ചമ്മു അരിമലയെ തിരഞ്ഞെടുത്തു
ആകർഷണമായ ടൂർണമെൻ്റിലെ ഹീറോ എന്ന പട്ടത്തിന് നസീർ ചെറുഗോളി അർഹനായി


