സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് തിരിച്ചു നൽകി ആട്ടോ ഡ്രൈവർ മാതൃകയായി.
ബന്തിയോട്: സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് തിരിച്ചു നൽകി ബന്തിയോട്ടെ ഓട്ടോ ഡ്രൈവർ മാതൃകയായി. കഴിഞ്ഞ ദിവസം
ദീനാർ നഗറിൽ നിന്നും മറിയുമ്മ ഹജ്ജുമ്മ എന്ന ഉമ്മയാണ് ഓട്ടോയിൽ യാത്ര ചെയ്തത്.തിരിച്ച് വീണ്ടും മകൻ ഹനീഫയുടെ വീട്ടിലേക്ക് മടങ്ങിയപ്പോളാണ് വീട്ടിൽ എത്തിയ ശേഷമാണ് 11 പവനോളം അടങ്ങിയ ബാഗ് മറന്ന വിവരം അറിഞ്ഞത്.
പക്ഷെ റോഡരികിൽ നിന്നും കയറിയതിനാൽ ഓട്ടോ റിക്ഷാ ആരുടേതാണെന്ന്
വീട്ടുകാർക്ക് അറിയില്ലായിരുന്നു.
ചെറിയൊരു സൂചനയുടെ അടിസ്ഥാനത്തിൽ
മറ്റൊരു ഓട്ടോ റിക്ഷാ ഡ്രൈവറായ അന്താഞ്ഞി( ഹുബ്ബളളി) യുമിയി ബന്ദപ്പെടുകയും ചെയ്തതോടെ ഓട്ടോ റിക്ഷാ കണ്ടെത്തുകയും ചെയ്തു.
ഈ സമയം സ്വർണ്ണമടങ്ങിയ ബാഗ് ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാൻ ഉടമസ്ഥന്റെ വീട്ടിലേക്ക് വരികയായിരുന്നു
ശ്രാവൺ എന്ന സത്യസന്ധനായ ഡ്രൈവർ.
പിറ്റേ ദിവസം ഓട്ടോസ്റ്റാൻഡിൽ വെച്ച് ഹനീഫയും,
സഹപ്രവർത്തകരും,ആട്ടോ ഡ്രൈവർവർമാരും ചേർന്ന് ശ്രാവണിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇതിന് മുമ്പും ഓട്ടോയിൽ മറന്നുപോയ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ കൂടി തിരിച്ചു നൽകി ശ്രാവൺ മാതൃക കാണിച്ചിരുന്നു.
അട്ക്കം വീര നഗർ സ്വദേശിയും, ബന്തിയോട്
BAKS സംഘടനയിലെ അംഗം കൂടിയാണ്
ശ്രാവൺ എന്ന ഈ ചെറുപ്പക്കാരൻ.
Reporter @ സാലി സീഗന്റെടി.
Haq News