കാസറഗോഡ്: കാസര്‍കോട് ടൗണില്‍ അനുയോജ്യമായ പാര്‍ക്കിംങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാസര്‍കോട് നഗരസഭ ചെയര്‍മാന് കേരള ടെക്സ്റ്റൈല്‍സ് ഗാര്‍മെന്റ്സ് ഡിലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ല പ്രസിഡന്റ് കെ ജെ സജി നിവേദനം നല്‍കി.
നഗരത്തിൽ വാഹന പാർക്കിങ് അസൗകര്യം രൂക്ഷമായ പ്രതിസന്ധിയിലാണ്. നഗരത്തിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പാർക്കിങ് ലഭ്യമാവാത്തത് നഗരത്തിലെ കച്ചവടത്തെയും ബാധിക്കുന്നുണ്ട്.
ഇതിനൊരു പരിഹാരം എന്നനിലയ്ക്ക് കാസറഗോഡ് ടെക്സ്റ്റൈൽസ് അസോസിയേഷൻ പല വഴികളും തേടുകയായിരുന്നു.
മറ്റുനഗരങ്ങളിൽ എന്നപോലെ നമ്മുടെ നഗരത്തിലും പേ-പാർക്കിങ് ന് സ്വകാര്യ ഭൂഉടമകൾ മുന്നോട്ട് വന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരമാവും.
അത്തരത്തിൽ കാസറഗോഡ് textile അസോസിയേഷൻ ഭാരവാഹികൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കിയാൽ MG road, cross road, second cross road, kpr rao road, icb road തുടങ്ങിയയിടങ്ങളിലെ കച്ചവടക്കാർക്കും, അവിടെയെത്തുന്ന 100കണക്കിന് ഉപഭോക്താത്താക്കൾക്കും ഇതിന്റെ ഗുണം ലഭിക്കും.