എസ്.കെ.എസ്.ബി.വി. നോർത്ത് സോൺ കെ.ടി. മാനു മുസ്ലിയാർ അനുസ്മരണം സംഘടിപ്പിച്ചു
കാസർക്കോട്: എസ്.കെ.എസ്.ബി.വി. കാസർക്കോട് ജില്ല നോർത്ത് സോണ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളോളം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ജന.സെക്രട്ടറിയും, സമസ്ത ജോ.സെക്രട്ടറിയുമായി പ്രവർത്തിച്ച കെ.ടി. മാനു മുസ്ലിയാരുടെ അനുസ്മരണം സംഘടിപ്പിച്ചു. അല് മദ്റസത്തുല് ഇസ്ലാമിയ്യ മൊഗ്രാല് പുത്തൂരിൽ റഷീദ് ഫൈസി ഉസ്താദിന്ടെ പ്രാർത്ഥനയോടെ
നടന്ന പരിപാടി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല
ഉപാധ്യക്ഷൻ ഉസ്താദ് സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി. മേഖല ചെയർമാൻ C.P മുഹമ്മദ് ദാരിമി അദ്ധ്യക്ഷനായി. ജന. കൺവീനർ അഫ്രീദ് അസ്ഹരി സ്വാഗതം പറഞ്ഞു.
ഉസ്താദ് മൂസ നിസാമി (സദ്ര് മുഅല്ലിം ) ബാസിത്ത് ചെർക്കള (SKSBV ജില്ല ജന.സെക്രട്ടറി)സഹദ് ആരിക്കാടി ( SKSBV സ്റ്റേറ്റ് കൗന്സിലർ )
ആശംസ അറിയിക്കുകയും ജസീം കാസർകോട് നന്ദി പറയുകയും ചെയ്തു. ഫൈസാൻ ബന്തിയോട് ( ജില്ല ട്രഷറർ) , മുസ്തഫ റഹ്മാനി (ജില്ല അദബ് കോഡിനേറ്റർ ) തുടങ്ങിയവർ സംബന്ദിച്ചു.