കുമ്പള: വടക്കെ മലബാറിന്റെ വിദ്യാഭ്യാസ രംഗത്തു കുതിപ്പുകളും റോൾമോഡലുകളും സൃഷ്ടിക്കപ്പെടണമെന്നും അതിനു സർവ്വരുടെയും പൂർണ്ണ പിന്തുണ അനിവാര്യമാണെന്നും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ജില്ലാ കമ്മറ്റി കുമ്പള ഇമാം ഷാഫി അക്കാദമിയിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ‘ട്രൈൻ ദ ട്രൈനർ’ ട്രൈനേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലക്ക് അർഹതപ്പെട്ട അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കരുത്തുറ്റ ഒരുതലമുറ വളർന്നുവരേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത് പരിഹരിക്കപ്പെടുകയുള്ളൂ. അതിന് ഉന്നത വിദ്യാഭ്യാസത്തിന്റെ സർവ്വ വാതിലുകളും ജില്ലയിൽ തുറക്കപ്പെടേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
ട്രെന്റ് ചില്ലാ ചെയർമാൻ സയ്യിദ് ഹംദുല്ലാ തങ്ങർ അദ്ധ്യക്ഷനായി. ട്രെന്റ് സംസ്ഥാന ചെയർമാൻ റഷീദ് മാസ്റ്റർ കൊടിയൂറ, സംസ്ഥാന ഫാക്വൽറ്റികളായ സിദ്ധീഖുൽ അക്ബർ വാഫി, എസ്.കെ ബഷീർ മാസ്റ്റർ, അലി ദാരിമി, സുഹൈർ അസ്ഹരി പള്ളങ്കോട്, വി.കെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, ജംഷീർ കടവത്ത്, മൂസ നിസാമി, പി.എച്ച് അസ്ഹരി ആദൂർ, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാഭ്യാസരംഗത്ത് റോൾമോഡലുകൾ സൃഷ്ടിക്കപ്പെടണം: എ.കെ.എം അഷ്റഫ്
Read Time:1 Minute, 54 Second