ബന്തിയോട് അട്ക്കയിലെ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി ; നാട്ടുകാരും,മാതാപിതാക്കളും ആശങ്കയിൽ

ബന്തിയോട് അട്ക്കയിലെ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി ; നാട്ടുകാരും,മാതാപിതാക്കളും ആശങ്കയിൽ

0 0
Read Time:1 Minute, 29 Second

ബന്തിയോട് : ബന്തിയോട് അട്ക്കയിലെ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി.

ജാർഖണ്ഡ് സ്വദേശിയും അട്ക്കയിൽ താമസക്കാരനുമായ മുഹമ്മദ് ആസം എന്നയാളുടെ മകൻ ഹുസൈൻ അൻസാരിയെയാണ് ഈ മാസം പതിനാലാം തീയ്യതി ഉച്ചയ്ക്ക് ഒരു മണി മുതൽ കാണാതായത്.

ദിവസങ്ങളായി ഭാതാപാതാക്കൾ വിഷമിച്ചിരിക്കുകയാണ്. കുട്ടിയെ കാണാതായത് നാട്ടുകാരെയും ആശങ്കയിലാക്കിയാട്ടുണ്ട്.

ഹിന്ദി, മക്ഹി ഭാഷകൾ സംസാരിക്കുന്ന കുട്ടിക്ക് അൽപം ബുദ്ധി വൈകല്യം ഉള്ളതായി പരാതിയിൽ പറയുന്നു. വെള്ള ട്രൗസറും നീല ഷർട്ടുമാണ് കാണാതാവുന്ന സമയത്ത് ധരിച്ചിരുന്നത്.
നീളൻ മുടി. ഇരു നിറം. ഏകദേശം 125 സെ.മീ. ഉയരമുള്ള കുട്ടിയുടെ കാൽപാദത്തിന് മുകളിലായി ഉണങ്ങിയ ഒരു മുറിവിന്റെ അടയാളമുണ്ട്.

കണ്ടു കിട്ടുന്നവർ കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ 9497967218, 949796924 എന്നീ മൊബൈൽ നമ്പരുകളിലോ കുമ്പള പൊലീസ് സ്റ്റേഷനിലോ (04998-213037) അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!