ദുബായ് :
സെപ്റ്റംബർ 16 മുതൽ 23 വരെ ദുബായ് മാൾ ഓഫ് ദി എമിറേറ്റ്‌സിലെ പോപ്പ്-അപ്പ് സ്റ്റാൻഡിൽ വാങ്ങുന്ന വിമാന ടിക്കറ്റിന് ഇത്തിഹാദ് എയർവേയ്‌സ് 50 ശതമാനം ഇളവ് നൽകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും അവധിദിനങ്ങളിൽ അർധരാത്രി വരെയും സ്റ്റാൻഡ് പ്രവർത്തിക്കും.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തിയതോടെ ആളുകളുടെ യാത്രകൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഇത്തിഹാദ് എയർവേസ് ബ്രാൻഡ് മാർക്കറ്റിങ് സ്പോൺസർഷിപ്പ് വൈസ് പ്രസിഡന്റ് ആമിന താഹിർ പറഞ്ഞു.
പോപ് അപ്പ് സ്റ്റാൻഡിൽനിന്നും ടിക്കറ്റെടുക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭ്യമാണ്. സ്റ്റാൻഡിൽനിന്നും ടിക്കറ്റെടുക്കുന്നവർക്ക് ഭാവി ബുക്കിങ്ങുകൾക്ക് 25 ശതമാനം ഇളവും ലഭിക്കും. 2021 ഡിസംബർ എട്ടുവരെ ഇക്കോണമി, ബിസിനസ്, ഫസ്റ്റ്ക്ലാസ് യാത്രകൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
വിമാന ടിക്കറ്റുകൾക്ക് 50% ഇളവുമായി ഇത്തിഹാദ് എയർവേയ്‌സ്; വിശദാംശങ്ങൾ ഇപ്രകാരം