കാസർകോഡ്: നിത്യോപയോഗമല്ലാത്ത സാധനങ്ങൾ
നിങ്ങളുടെ തൊട്ടടുത്ത കടയിൽ നിന്നും ഓൺലൈനായി വാങ്ങാൻ സാധിക്കുന്ന ലോട്ടിസി സ്റ്റോർ ആപ്പ് കാസർകോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ലോഞ്ച് ചെയ്തു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ സംബന്ധിച്ചു.
ലോക്ഡൗണും കോവിസ് നിയന്ത്രണങ്ങളും കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ ലോട്ടിസി സ്റ്റോർ ജനങ്ങൾക്ക് വളരെ ഉപകാരപ്രധമായിത്തീരും. കോവിഡിനുശേഷവും വീട്ടിലിരുന്ന് സൗകര്യപ്രധമായ രീതിയിൽ സാധനങ്ങളുടെ വിശേഷ ഗുണങ്ങൾ മനസ്സിലാക്കി നിങ്ങളുടെ പ്രിയപെട്ട കടയിൽ നിന്നു തന്നെ ഓൺലൈനായി വാങ്ങിക്കാൻ സാധിക്കും. ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, പുരുഷൻമാരുടേയും, സ്ത്രീകളുടേയും, കുട്ടികളുടേയും വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നീ വിഭാഗത്തിലുള്ള സാധനങ്ങളാണ് ആദ്യ ഘട്ടത്തിൽ നിങ്ങൾക്ക് ലഭ്യമാകുക. കാസർകോഡ് ടൗൺ, ഉദുമ, പാലക്കുന്ന്, ചെർക്കള, കുമ്പള, ഉപ്പള എന്നീ പ്രദേശങ്ങളിലെ കടകളിൽ നിന്നും ഇപ്പോൾ ഓൺലൈനായി ലോട്ടിസി സ്റ്റോർ ആപ്പിലൂടെ വാങ്ങാൻ സാധിക്കും.
ഈ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത് ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ഓൺലൈൻ ശോപ്പിംഗ് ആപ്പിൻ്റേയും വൻകിട ചെയിൻ സ്റ്റോറുകളുടേയും വരവോട് കൂടി പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളുടെ കച്ചവടങ്ങൾക്ക് പുത്തനുണർവ്വ് നൽകുന്നതിന് വേണ്ടിയാണ്. ലോട്ടിസി ആപ്പിലൂടെ ചെറുകിട വ്യാപാരികൾക്ക് വോൾസെയിലായി വാങ്ങാനും സാധിക്കും. ലോട്ടിസി സ്റ്റോറിൻ്റെ വരവോട് കൂടി ചെറുകിട വ്യാപാരികൾക്ക് ഓൺലൈനായി വിൽക്കാനുള്ള അവസരം കൂടിയാണ് നിലവിൽ വന്നിരിക്കുന്നത്. ഗൂഗ്ൾ പ്ലേസ്റ്റോറിലും ഐ.ഒ.എസ് ആപ്പ് സ്റ്റോറിലും ലോട്ടിസി സ്റ്റോർ ലഭ്യമാണ്.