മഞ്ചേശ്വരം: ഉദ്യാവർ ആയിരം ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം അസോസിയേഷൻ 2021-2023 വർഷത്തേക്കുള്ള നൂതന കമ്മിറ്റി നിലവിൽ വന്നു.
ജമാഅത്തിന് കീഴിലുള്ള 13 മഹല്ലുകളിൽ നിന്നും, രണ്ട് സബ് കമ്മിറ്റിയിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടയച്ച 39 പ്രതിനിധികളുടെ സഭയിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ജമാഅത്ത് അദ്ധ്യക്ഷനായി യു.കെ.സൈഫുള്ള തങ്ങളേയും, വൈസ് പ്രസിഡന്റുമാരായി മാഹിൻ അബൂബക്കർ ഹാജി, അത്താവുള്ള തങ്ങൾ, ജ: സെക്രട്ടറിയായി ഇബ്രാഹിം ബട്ടർഫ്ലൈ, സെക്രട്ടറിമാരായി ഫാറൂഖ് മൗലവി,അബ്ദുൽ റഹ്മാൻ തൂമിനാട്, മുസ്തഫ ഉദ്യാവർ, എസ്.എം.ബഷീർ, അബ്ദുൽ മജീദ് സാഹിദ് കറോഡ, ട്രഷറർ ആയി അഹ്മദ് ബാവ ഹാജിയേയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് സഭയുടെ അദ്ധ്യക്ഷത മുൻ ജമാഅത്ത് അദ്ധ്യക്ഷൻ ഹാജി ഖാദർ ഫാറൂഖ് വഹിച്ചു. ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് അധികാരം കൈമാറി അദ്ധ്യക്ഷൻ സൈഫുള തങ്ങളുടെ ഹൃസ്വമായ പ്രസംഗത്തിൽ ജമാഅത്തിന്റെ ഐക്യത്തിനും, പുരോഗതിക്കുo സർവോപരി ജമാഅത്ത് അംഗങ്ങുടേയും കുടുംബത്തിന്റെയും ദീനീബോധനത്തിന് ഉന്നൽ നൽകിയുള പ്രവർത്തനമായിരിക്കും പുതിയ കമ്മിറ്റിയുടേതെന്ന് പറഞ്ഞു. ജമാഅത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെ ഉന്നമനത്തിന് കഠിനമായി ശ്രമം പുതിയ കമ്മിറ്റി നടത്തുമെന്ന് അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
ശേഷം മരണപ്പെട്ട മുൻ അദ്ധ്യക്ഷൻ സൂഫി ഹാജിക്ക് വേണ്ടി പ്രത്യേക ദുആ നടത്തി സഭ മൂന്ന് സ്വലാത്തോടെ പിരിഞ്ഞു.

ഉദ്യാവർ ആയിരം ജമാഅത്ത്; 2021-2023 വർഷത്തെ നൂതന കമ്മിറ്റി നിലവിൽ വന്നു
Read Time:2 Minute, 15 Second