ആരിക്കാടി: കുമ്പോലിലേക്കുള്ള റോഡിലെ റയിൽവേ അണ്ടർ ബ്രിഡ്ജിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് എം.എൽ.എ യ്ക്ക് പരാതി സമർപ്പിച്ചു.
റയിൽവേ ഗേറ്റുകൾ രാജ്യവ്യാപകമായി ഒഴിവാക്കി പകരം ബ്രിഡ്ജ്കള് സ്ഥാപിക്കുന്ന പദ്ധതി പ്രകാരം ആരിക്കാടി കുമ്പോൽ റൂട്ടിൽ ഉണ്ടായിരുന്ന ഗേറ്റിന് പകരം വന്ന അണ്ടർ ബ്രിഡ്ജിൽ മഴ കാലത്ത് വെള്ളം കെട്ടി നിൽക്കുന്നത് മൂലം ഒരു നാട് തന്നെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
വന്ന് കൂടുന്ന വെള്ളം വറ്റിച്ചു കളയാൻ പഞ്ചായത്തിൽ നിന്നും മോട്ടോർ അനുവദിച്ചു കിട്ടിയിട്ടുണ്ട്.
മുസ്ലിംലീഗ് ആവശ്യപ്രകാരം
കഴിഞ്ഞ ഭരണ സമിതി 3 ലക്ഷത്തിന്റെ ഫണ്ട് അവിടേക്ക് നീക്കി വെച്ചിരുന്നു.
അതിന്റെ തുടർനടപടി ഭരണ മാറ്റം വന്നതോട് കൂടി നിലച്ചിരിക്കുകയാണ്.
നടന്നു പോകാനുള്ള സൗകര്യത്തിന് ഇരുമ്പിന്റെ നടപ്പാലവും പഞ്ചായത്ത് നിർമിച്ചു നൽകിയിട്ടുണ്ട്..
മഴ കൂടുതലായി പെയ്താൽ മുഴുവൻ ഗതാഗത സൗകര്യങ്ങളും സ്തംഭിക്കുകയാണ് ഇപ്പോൾ.
പഞ്ചായത്ത്
ഉയർത്തി പണിത നടപ്പാലത്തിൽ
നടന്ന് പോകുന്നതിന് വരെ തടസം നേരിടുന്ന വിധം വെള്ളം കെട്ടി നിൽക്കും.
മോട്ടോർ ഉപയോഗിക്കുമ്പോൾ
മണ്ണ് അടിഞ്ഞു കൂടുന്നത് മൂലം മോട്ടർ കേടാവുമ്പോൾ
ദിവസങ്ങളോളം ഒരു നാട് തന്നെ ഒറ്റപ്പെട്ടു പോകുന്നു.
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് നിന്നും ഡ്രൈനേജ് പണിത് കൊണ്ട് വെള്ളം ഒഴുക്കി വിടുകയല്ലാതെ വേറെ വഴികൾക്ക് ശാശ്വത പരിഹാരം നൽകാൻ കഴിയുന്നില്ല.
നിർമ്മാണത്തിൽ വലിയതോതിൽ വീഴ്ച വന്ന പദ്ധതിയും കൂടിയാണ് ഇത്.
റയിൽപാളത്തെ താങ്ങി നിൽക്കുന്ന മെയിൻ ബീമിൽ പോലും ചോർച്ചയാണ്.
സൈഡ് ഭിത്തിയും മൊത്തം ചോർന്നൊലിക്കുകയാണ്..
LP, UP സ്കൂളുകളും കുമ്പോൽ വലിയ ജുമാമസ്ജിദ് അടങ്ങുന്ന ഇവിടെ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശം കുടിയാണ്.
കുമ്പള റൂറൽ ടൂറിസം പ്രോജക്ട് വരുന്നതും ഈ സ്ഥലത്തു തന്നെയാണ്.
റയിൽവേ യുടെ സ്ഥലമായത് കൊണ്ട് അവരുമായി ആലോചിച്ചു ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സ്ഥലം MLA യോട് ആവശ്യപ്പട്ടു.