Read Time:1 Minute, 12 Second
മഞ്ചേശ്വരം :ഇന്ധന വിലവർദ്ധനവിലും, തൊഴിലില്ലായ്മയിലും,
കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു.
ഉപ്പള ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ CPIM മഞ്ചേശ്വരം ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു. CPIM ജില്ലാ സെക്രട്ടറിയേറ്റംഗം KR ജയാനന്ദ, സാദിഖ് ചെറുഗോളി, വിനയ് ബായാർ, ഹനീഫ്, ആകാശ് പൈവളിഗെ, ആഷിർ മഞ്ചേശ്വരം, ഖാലിദ് ബേക്കൂർ, ഫാറൂഖ് ഷിറിയ എന്നിവർ സംസാരിച്ചു.
അസ്ഫീർ ബായാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സമരം പത്താം തീയതിയോടെ സമാപിക്കും.