ഉപ്പള :ചരിത്രത്തിന്റെ അപനിർമിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന ശീർഷകത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഉപ്പള താലൂക്ക് ഓഫീസിന്റെ പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് പി എം സലിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അപ്പോളോ ഉമ്മർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗോൾഡൻ മൂസാ, അബ്ദുൽ റഹ്മാൻ വലപ്, ശാഹുൽ ഹമീദ് ബന്ദിയോട് അസിം മണിമുണ്ട,റഹ്മാൻ ബന്ദിയോട് ജില്ലാ പഞ്ചായത്ത് അംഗംയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ഹനീഫ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബിഎം മുസ്തഫ, വൈസ് പ്രസിഡന്റ് മജീദ് പച്ചമ്പല യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് മലങ്കയ് ജനറൽ സെക്രട്ടറി PY ആസിഫ് ഉപ്പള,വൈസ് പ്രെസിഡന്റ്മാരായ നൗഷാദ് പത്വാടി, റഷീദ് റെഡ് ക്ലബ്ബ്, മുഹമ്മദ് കുഞ്ഞി ബുന്നു, ടി എ ഖലീൽ തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ അബ്ദുല്ല മതേരി നന്ദി പറഞ്ഞു