Read Time:1 Minute, 18 Second
കാസര്‍കോട് :മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടി പഞ്ചായത്ത് പോളിങ് സ്റ്റേഷൻ 32 ലെ ബൂത്ത് ലെവൽ ഓഫീസറും പാവൂർ കൊടി അംഗൻവാടി ടീച്ചറും കൂടിയായ നളിനി ടീച്ചറുടെ വിയോഗത്തിലൂടെ അനാഥമായ 6 വയസ്സുള്ള ഏക മകൻ സ്നേഹിൻ്റെ ഭാവി പഠനത്തിന് വേണ്ടി ബി എല്‍ ഒ അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 1,22,000 രൂപ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ടീച്ചറുടെ കുടുംബത്തിന് കൈമാറി.
ഈ പണം നളിനി ടീച്ചറുടെ മകന് സ്നേഹിന്റെ പേരില്‍ പോസ്റ്റ് ഓഫീസില്‍ കിസാന്‍ സമ്മാന്‍ നിധി പ്രകാരം നിക്ഷേപിച്ചു.
നളിനി ടീച്ചർ ജൂലൈ മാസം 8 തിയതിയാണ് ബ്രൈൻ സ്ട്രോക്ക് കാരണം അന്തരിച്ചത് .
ജില്ലാ സെക്രട്ടറി ടി അഭിലാഷ്, ജില്ലാ ട്രഷറര്‍ അമീര്‍ കൊടിബയല്‍, ഇസ്മയില്‍ മാസ്റ്റര്‍, കെ രവികുമാര്‍, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.