Read Time:48 Second
www.haqnews.in
ഉപ്പള: ഉപ്പളയില്‍ എസ് എസ് ഗോള്‍ഡ് റിപ്പയറിങ്ങ് സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായവരാണ് അറസ്റ്റിലായത്.
നാമക്കല്‍ സ്വദേശി സുബ്രഹ്മണ്യന്, കോയമ്ബത്തൂര്‍ സ്വദേശികളായ സൈദലി, രാജന് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉപ്പളയില്‍ നിന്ന് രണ്ട് കിലോ വെള്ളിയും 65 ഗ്രാം സ്വര്‍ണവുമാണ് കവര്‍ച്ച ചെയ്തത്.