Read Time:1 Minute, 12 Second
മഞ്ചേശ്വരം: കിഫ്ബി വഴി അനുവദിച്ച തുകയിൽ എത്രയും പെട്ടെന്ന് മംഗൽപാടി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ സി പി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് സി.വി. ദാമോദരൻ, മഞ്ചേശ്വരം നിയോജക കമ്മിറ്റി ഭാരവാഹികളായ മെഹ്മൂദ് കൈകമ്പ, അഷ്റഫ് മദർ ആർട്സ്, സിദ്ദീഖ് കൈകമ്പ എന്നിവർ വനം വകുപ്പ് മന്ത്രി ശ്രീ.എ. കെ.ശശീന്ദ്രനുമായി ചർച്ച നടത്തുകയും, സർക്കാറിന് നിവേദനം നൽകുകയും ചെയ്തു.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്യുമെന്നും കാസർകോട് ഗസ്റ്റ് ഹൗസിൽ മഞ്ചേശ്വരം നിയോജകമണ്ഡലം ഭാരവാഹികളുമായി നടന്ന ചർച്ചയിൽ മന്ത്രി അറിയിച്ചു.