മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർ ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ്.
പഞ്ചായത്ത് മെമ്പർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ജന പ്രതിനിധി ചെയ്തത് സത്യപ്രതിജ്ഞാലംഗനമാണെന്നും , ജനങ്ങൾക്ക് മാത്രക യാവണ്ട ജനപ്രതിനിധികൾ കാണിക്കുണ ഇത്രത്തിലുള്ള ക്രോപ്രായതരങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നു യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആഭിപ്രായപ്പെട്ടു.
സ്വതന്ത്ര്യദിനത്തിൽ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്
ദേശീയ പതാക ഉയർത്തുന്നതിന്നിടയിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിൽ പഞ്ചായത്ത് അംഗം ദേശീയ പതാകയിലെ പച്ച നിറത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണാറായി വിജയനും ഡി.ജി.പിക്കും മഞ്ചേശ്വരം പഞ്ചായത്ത് യൂത്ത് ലീഗ് പരാതികൾ നൽകി.
നടപടി ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടിക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാടും ജനറൽ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരവും പറഞ്ഞു.

ദേശീയ പതാകയിലെ പച്ച നിറം ഒഴിവാക്കണമെന്ന് മഞ്ചേശ്വരം പഞ്ചായത്ത് മെമ്പർ:ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണം;യൂത്ത് ലീഗ്
Read Time:2 Minute, 2 Second