ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു

ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു

0 0
Read Time:1 Minute, 50 Second

ദുബായ്- ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു . യുഎഇയിൽ നടത്തിയ നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവാണിതെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തം രാജ്യാന്തര ഹമനിറ്റേറിയൻ ഡേ ആയ ഇന്ന് ( 19 ) ട്വീറ്റ് ചെയ്തു . യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വീസ നൽകുമെന്നു വ്യക്തമാക്കി . ജീവകാരുണ്യ സംഘടന രൂപീകരിച്ചതു മുതൽ യുഎഇ 320 ബില്യൻ ദിർഹത്തിന്റെ സഹായം ചെയ്തുവെന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു . ജീവകാരുണ്യപ്രവർത്തകർ , സ്ഥാപനങ്ങൾ , രാജ്യാന്തര ജീവകാരുണ്യ സംഘടനകൾ എന്നിവയെയും ഇതിനിടെ ജീവൻ പൊലിഞ്ഞവരെയും ഒാർത്ത് അഭിമാനിക്കുന്നു . യുഎഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല , ജീവകാരുണ്യ തലസ്ഥാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു . 2018 ലാണ് യുഎഇ ഗോൾഡൻ വീസ ആരംഭിച്ചത് . തങ്ങളുടെ മേഖലയിൽ പ്രതിഭ തെളിയിച്ച മലയാളികളടക്കം ഒട്ടേറെ ഡോക്ടർമാർ , നിക്ഷേപകർ , സംരംഭകർ , ശാസ്ത്രജ്ഞർ , കലാകാരന്മാർ , ഗവേഷകർ , മാധ്യമപ്രവർത്തകർ , വിദ്യാർഥികൾ എന്നിവർക്ക് ഇതിനകം ഗോൾഡൻ വീസ നൽകി .

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!