Read Time:1 Minute, 12 Second
ഉപ്പള:കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും, ലഭ്യമായ പരിമിത മാർഗങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്ക് മംഗൽപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി ബി എ ട്രാവൽ ആൻഡ് ടൂറിസത്തിൽ ഒന്നാം റാങ്കും, മൂന്നാം റാങ്കും നേടിയ അയിഷത്ത് റാഫിയത്, സൈനബത് ശമിയ എന്നിവർക്കും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിവിധ സ്കൂൾ വിദ്യാർഥികൾക്കുമാണ് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപഹാരങ്ങൾ സമർപ്പിച്ചത്.മണ്ഡലം പ്രസിഡന്റ് സത്യൻ സി ഉപ്പള, ജനറൽ സെക്രട്ടറി ഒ. എം. റഷീദ്, യുത്ത് കോൺഗ്രസ് സെക്രട്ടറി മൊയ്നു പൂന, മുതിർന്ന നേതാവ് പി. എം കാദർ എന്നിവരാണ് വിജയികളുടെ വീട് സന്ദർശിച്ചു ഉപഹാരങ്ങൾ നൽകിയത്.