Read Time:1 Minute, 19 Second
കാസറഗോഡ്: മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രഖ്യപിച്ച ഫണ്ട് എത്രയും വേഗം അനുവദിച്ചു വികസനപ്രവർത്തനങ്ങൾ ധ്രുതഗതിയിൽ ആരംഭിക്കാൻ നടപടി കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ, ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവർക്കോവിലി നോടാവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളിൽ സംബന്ധിക്കുവാൻ ജില്ലയിലെത്തിയ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലുമായി എം ജെ വി പ്രവർത്തകർ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നൽകിയ നിവേദനത്തിലാണ് ആവശ്യപ്പെട്ടത്.
മംഗൽപാടി ജനകീയ വേദി നേതാക്കളായ അബു തമാം, സിദ്ധീക് കൈക്കമ്പ, റൈഷാദ് ഉപ്പള, യൂസുഫ് പച്ചിലംപാറ, ഖാലിദ് ബംബ്രാണ , അശാഫ് മൂസകുഞ്ഞി, അൻവർ മുട്ടം തുടങ്ങിയവർ മന്ത്രിയുമായി നടന്ന കൂടികാഴ്ചയിൽ സംബന്ധിച്ചു.