Read Time:1 Minute, 14 Second
മഞ്ചേശ്വരം; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ജീവിതത്തിലെ സകല പ്രയാസങ്ങളെയും രാജ്യത്തിന് വേണ്ടി സമർപ്പിച്ചവരായിരുന്നു പൂർവ്വീകരെന്ന് യുവ തലമുറ ഓർക്കണമെന്ന് ഹനീഫ് പി.കെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലൂടെ പറഞ്ഞു.
75മത് സ്വാതന്ത്ര്യ ദിനത്തിൽ മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ആസ്ഥാനത്ത് പതാക ഉയർത്തി സംസാരിക്കുകയാരുന്നു ബ്ലോക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഹനീഫ് പി.കെ.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൻ സരോജ ബല്ലാൾ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.അഷോക്, സഫ ഫാറൂഖ്,അശ്വിനി,അനിൽ കുമാർ,മൊയ്തീൻ കുഞ്ഞി, ബ്ലോക് പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുഗുണൻ,വിനോദ് എന്നിവർ പങ്കെടുത്തു.