ഉപ്പള: ഇന്ത്യാ രാജ്യത്തിൻറെ 75മത് സ്വാതന്ത്ര്യ ദിനം മംഗൽപാടി ജനകീയ വേദി ഉപ്പളയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ 9:00 മണിക്ക് ഉപ്പള എം.ജെ.വി ഓഫീസ് പരിസരത്തു വെച്ച് ക്യാൻസർ രോഗികളുടെ പ്രധാന ആശ്രയവും,സാമൂഹ്യ പ്രവർത്തകനുമായ ഹിന്ദുസ്ഥാൻ മോണു പതാക ഉയർത്തി, തുടർന്ന് നടന്ന പരിപാടിയിൽ സിദ്ദിഖ് കൈകമ്പ അധ്യക്ഷത വഹിച്ചു. യൂസുഫ് മാസ്റ്റർ കുബണുർ ഉദ്ഘാടനം നിർവഹിച്ചു, എം ജെ വി യുടെ പ്രവർത്തനങ്ങളെ കുറിച്ച് ഖാലിദ് ബംബ്രാണയും എം ജെ വി യുടെ നൽവഴികളെകുറിച്ച് ബിലാൽ പരേരിയും സംസാരിച്ചു . ശുദ്ധ വായുവും, ശുചിത്വ പൂർണമായൊരു നാടിന്നു വേണ്ടി യുവജനത പ്രതിജ്ഞ ബദ്ധതതയോടെ നാടിനും വരും തലമുറക്കും വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും പ്രതിബദ്ധതയാണെന്ന് എംജെവി യുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ യൂസുഫ് പച്ചിലംപാറ യുവ തലമുറയോട് ആവശ്യപ്പെട്ടു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി ബി എ, ടി.ടി.എം വിജയികളായ ആയിഷ റാഫിയാ, സൈനബത്ത് ഷാമിയ, മുഹമ്മദ് ആശിർ,പ്ലസ്ടു, എസ് എസ് എൽ സി യിലെ ഉന്നത വിജയികളായ അൻസാഫ് ആസ്മി, ആയിഷ റബ,ഫാത്തിമ ഷൈമ,അംന എസ് എ, ആയിഷ റിഫ, നിദ അസ്മി, ഇബ്രാഹിം ബാസിൽ ബഷീർ,
എന്നിവർക്ക് പ്രശംസ ഫലകം നൽകി അനുമോദിച്ചു.
മഹമൂദ് കൈകമ്പ , അശാഫ് മൂസകുഞ്ഞി, റൈഷാദ് ഉപ്പള, ഷംസു കുബ്ബനൂർ, അൻവർ മുട്ടം,. സൈനു അടുക്ക,അജ്മൽ പൂന തുടങ്ങിയവർ സംബന്ധിച്ചു. അബൂതാമം സ്വാഗതവും റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.