Read Time:1 Minute, 8 Second
മഞ്ചേശ്വരം:കോവിഡ് 19മായി ബന്ധപ്പെട്ട് കർണാടക തലപ്പാടി അതിർത്തി അടച്ച നടപടിയിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.
ആശുപത്രി, കോളേജ്, തൊഴിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നിത്യേന കർണാടകയിൽ പോകേണ്ടിവരുന്ന കാസറഗോഡ് ജില്ലയിലെ പ്രത്യേകിച്ചും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് ഈ നടപടി.
അതിർത്തി കടത്തിവിടാൻ 72മണിക്കൂർ മുമ്പെയുള്ള RTPCR സിർട്ടിഫിക്കറ്റ് നിർബന്ധമാക്കികൊണ്ടുള്ള കർണാടക സർക്കാരിന്റെ നടപടി പുന:പരിശോധിക്കണമെന്നും കർണാടക മുഖ്യമന്ത്രിക്ക് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.