Read Time:47 Second
www.haqnews.in
ഉപ്പള: കർഷക നിയമം, പെട്രോൾ വില വർധന, തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.
രവീന്ദ്ര ഷെട്ടി യോഗം ഉദ്ഘാടനം ചെയ്തു, ഹരീഷ് കുമാർ ഷെട്ടി അധ്യക്ഷത വഹിച്ചു ഫാറൂഖ് ഷിറിയ, മുസ്തഫ, അഷ്‌റഫ് മദർ ആർട്സ്, ഇന്തികാഫ് എന്നിവർ പ്രസംഗിച്ചു .
ഉമേഷ് ഷെട്ടി സ്വാഗതവും മുഹമ്മദ് അക്തർ നന്ദിയും പറഞ്ഞു.